|    Nov 23 Thu, 2017 8:51 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സ്വയം ഓടുന്ന ബസ് നിരത്തിലിറക്കിയ ആദ്യ ദിനം തന്നെ അപകടത്തില്‍പെട്ടു

Published : 10th November 2017 | Posted By: fsq

 

ലാസ്‌വേഗസ്: ലാസ്‌വേഗസില്‍ പുതുതായി നിരത്തിലിറക്കിയ സ്വയം ഓടുന്ന ബസ് ആദ്യ ദിവസം തന്നെ അപകടത്തില്‍പെട്ട് തകര്‍ന്നു. യാത്രക്കാരുമായി പോവുകയായിരുന്ന ബസ് എതിരേ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. എന്നാല്‍ ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് പോലിസ് അറിയിച്ചു. ഡ്രൈവറുടെ സഹായമില്ലാതെ സ്വയം ഓടുന്ന രീതിയില്‍ വികസിപ്പിച്ച വാഹനം ആദ്യമായാണു റോഡിലിറക്കിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഗൂഗിളിന്റെ സഹസ്ഥാപനമായ ആല്‍ഫ ബറ്റിന്റെ വായ്‌മോ ഗ്രൂപ്പാണ് ബസ് റോഡിലിറക്കിയത്. ഇത്തരത്തിലുള്ള കടുതല്‍ ബസ്സുകള്‍ അരിസോണയിലെ നിരത്തിലിറങ്ങുമെന്ന് വായ്‌മോ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അപകടം. 15 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന ബസ്സിന് 25 കി.മി വേഗതിയില്‍ സഞ്ചരിക്കാനാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക