|    Jan 21 Sat, 2017 1:42 am
FLASH NEWS

സ്വയം ഈണമിട്ട് പാടിയ പെട്രിസ്യയ്ക്ക് ഒന്നാം സമ്മാനം

Published : 13th March 2016 | Posted By: SMR

തൊടുപുഴ: സ്വന്തമായി ഈണമിട്ട ഗാനം ആലപിച്ച് എറണാകുളം സെന്റ്. തെരേസാസ് കോളജിലെ പെട്രീസ്യ സാബു യുവജനോല്‍സവത്തില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കി.
70 പേര്‍ മാറ്റുരച്ച ലളിതഗാന മല്‍സരത്തിലാണ് പെട്രിസ്യാ നേട്ടം കൊയ്തത്. ചന്ദ്രമന നാരായണന്‍ നമ്പൂതിരിയുടെ ശിക്ഷണത്തില്‍ എട്ടു വര്‍ഷമായി സംഗീതം അഭ്യസിക്കുന്ന പെട്രീസ്യ കഴിഞ്ഞ വര്‍ഷം കവിതാ പാരായണത്തിലും ഒന്നാമതെത്തിയിരുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷമായി ശാസ്ത്രീയ സംഗീതത്തിലും രണ്ടാം സ്ഥാനം പെട്രീസയ്ക്കാണ്.
ഇക്കുറി കവിതാ പാരായണത്തില്‍ സഹോദരി എലീസയും മല്‍സരിക്കാനുണ്ടായിരുന്നു. അഭിഭാഷകനായ സാബു ജോസഫിന്റെയും സിസിയുടെയും മക്കളാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 47 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക