|    May 29 Mon, 2017 5:18 pm
FLASH NEWS

സ്വയം ആധാരം തയ്യാറാക്കിയത് 71 പേര്‍

Published : 30th September 2016 | Posted By: SMR

തിരുവനന്തപുരം:  ആധാരം സ്വയം തയ്യാറാക്കാനുള്ള സൗകര്യം സംസ്ഥാനത്ത് 71 പേര്‍ പ്രയോജനപ്പെടുത്തിയതായി മന്ത്രി ജി സുധാകരന്‍ അറിയിച്ചു. തൃശൂര്‍ 19, കൊല്ലം 17, തിരുവനന്തപുരം 11, കോട്ടയം 7, പത്തനംതിട്ട 3, ആലപ്പുഴ 2, എറണാകുളം 6, പാലക്കാട് 2, കണ്ണൂര്‍ 2, കോഴിക്കോട്, കാസര്‍കോഡ് എന്നിവിടങ്ങളില്‍ ഓരോന്നു വീതവും പ്രമാണങ്ങളാണ് സ്വയം തയ്യാറാക്കി രജിസ്റ്റര്‍ ചെയ്തത്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ആരും ഈ സംവിധാനം പ്രയോജനപ്പെടുത്തിയിട്ടില്ല.
സംസ്ഥാനത്തെ റെയില്‍വേ സുരക്ഷാവിഭാഗം ജീവനക്കാരുടെ എട്ടുശതമാനത്തോളം ഒഴിവുകള്‍ റെയില്‍വേ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. റെയില്‍വേയുടെ സ്ഥാവരജംഗമവസ്തുക്കള്‍, ട്രെയിനുകള്‍ എന്നിവ വികൃതമാക്കിയതിന് റെയില്‍ ഹൂണ്‍സ് എന്ന സംഘടനയ്‌ക്കെതിരേ ഷൊര്‍ണൂര്‍ റെയില്‍വേ പോലിസ് കേസെടുത്തിട്ടുണ്ടെന്നും മന്ത്രി ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day