|    May 25 Thu, 2017 8:48 am
FLASH NEWS

സ്വയംഭരണ കോളജുകളിലെ സ്ഥലം മാറ്റത്തിന് നിയമാവലിയായി

Published : 2nd July 2016 | Posted By: SMR

തേഞ്ഞിപ്പലം: സ്വയംഭരണ കോളജുകളില്‍ നിന്ന് മറ്റു കോളജുകളിലേക്കുള്ള ട്രാന്‍സ്ഫറിന് നിയമാവലിയായി. ആദ്യ സെമസ്റ്ററുകള്‍ സ്വയംഭരണ കോളജുകളില്‍ പഠിച്ചവര്‍ മറ്റ് കോളജുകളിലേക്ക് പഠനാവശ്യാര്‍ഥം മാറിയാല്‍ കണ്‍സോളിഡേറ്റ് മാര്‍ക്ക്‌ലിസ്റ്റ് സര്‍വകലാശാല നല്‍കണം. അഫിലിയേറ്റഡ് കോളജുകളില്‍ നിന്ന് സ്വയംഭരണ കോളജുകളിലേക്ക് വിദ്യാര്‍ഥി മാറിയാല്‍ കണ്‍സോളിഡേറ്റ് മാര്‍ക്ക് ലിസ്റ്റ് സ്വയംഭരണ കോളജ് നല്‍കണം. സ്വയംഭരണ കോളജില്‍ നിന്ന് മറ്റൊരു സ്വയംഭരണ കോളജിലേക്ക് മാറിയാല്‍ അവസാനം പഠിച്ച സ്വയംഭരണ കോളജ് മാര്‍ക്ക് ലിസ്റ്റ് നല്‍കണമെന്ന് പറയുന്ന നിയമാവലി സിന്‍ഡിക്കേറ്റംഗം കെ എം നസീര്‍, വി സി ഡോ. കെ മുഹമ്മദ് ബഷീറിന് സമര്‍പ്പിച്ചു. വിസിയുടെ ഉത്തരവിറങ്ങുന്നതോടെ ഇത് നിയമമായിത്തീരും.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day