|    May 29 Mon, 2017 7:44 am
FLASH NEWS

സ്വയംഭരണമെന്ന ആശയം ഉപേക്ഷിച്ചിട്ടില്ലെന്ന് മുയീവ

Published : 16th July 2016 | Posted By: SMR

ന്യൂഡല്‍ഹി: സ്വയംഭരണമെന്ന ആശയം ഉപേക്ഷിച്ചിട്ടില്ലെന്നും അത് അവകാശമാണെന്നും നാഗാലന്‍ഡിലെ നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലിം ജനറല്‍ സെക്രട്ടറി തുയിംഗലെങ്ക് ഐസക് മുയീവ. കഴിഞ്ഞ വര്‍ഷം സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലിം സര്‍ക്കാരുമായി കരാറിലൊപ്പിട്ടിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തിനാണ് മുയീവയുടെ മറുപടി. നാഗകള്‍ ഒരിക്കലും ഇന്ത്യന്‍ ഭരണത്തിന് കീഴിലായിരുന്നില്ലെന്നും പ്രത്യേക പതാകയും പാസ്‌പോര്‍ട്ടും ആവശ്യമല്ല അവകാശമാണെന്നും മുയീവ പറഞ്ഞു.
സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലിം സ്വയംഭരണമെന്ന ആവശ്യം ഉപേക്ഷിച്ചുവെന്നും ഇന്ത്യന്‍ ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ടുള്ള പരിഹാരത്തിന് സമ്മതിച്ചതായും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് മുയീവ നിലപാട് വ്യക്തമാക്കിയത്. നാഗാചരിത്രത്തിന്റെ വൈശിഷ്ട്യം അംഗീകരിച്ച് പരമാധികാരം പങ്കുവയ്ക്കാന്‍ ധാരണയിലെത്തിയിട്ടുണ്ട്.
എന്നാല്‍, സമ്പൂര്‍ണപരമാധികാരം എന്ന ആവശ്യം ഉപേക്ഷിക്കില്ല. സര്‍ക്കാര്‍ അനുകൂല നിലപാട് എടുത്തതുകൊണ്ടാണ് ചര്‍ച്ച വിജയിച്ചത്. അതേ അനുകൂല നിലപാട് ഇന്ത്യ സര്‍ക്കാര്‍ തുടരുന്നത് കൊണ്ടണ് ഇപ്പോഴും തങ്ങള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലിം ചെയര്‍മാന്‍ ഐസ് ചിഷിസുവിന്റെ മരണം ചര്‍ച്ചകളെ ബാധിക്കില്ല. നാഗകളെ പുറത്തുനിന്നുള്ള ശക്തികള്‍ ഭിന്നിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day