|    Feb 25 Sun, 2018 8:57 pm
FLASH NEWS

സ്വയംതൊഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു

Published : 14th December 2017 | Posted By: kasim kzm

ഇടുക്കി: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന രണ്ട് ലക്ഷം രൂപ പദ്ധതി തുകയുള്ള സ്വയംതൊഴില്‍ വായ്പാ പദ്ധതിക്ക് വായ്പ അനുവദിക്കുന്നതിനായി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട സംരംഭകത്വ ഗുണമുള്ള യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ തൊഴില്‍രഹിതരും 18നും 50നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ 1,20,000 രൂപയിലും കവിയരുത്. അനുവദനീയമായ വായ്പാ തുകക്കുള്ളില്‍ വിജയസാധ്യതയുള്ള ഏതൊരു സ്വയംതൊഴില്‍ പദ്ധതിയിലും ഗുണഭോക്താവിന് ഏര്‍പ്പെടാം. വായ്പാ തുക ആറ് ശതമാനം പലിശ സഹിതം അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യം നല്‍കണം. അപേക്ഷാഫോറത്തിനും വിശദവിവരങ്ങളും കോര്‍പ്പറേഷന്റെ കുയിലിമലയിലുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04862 232365.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss