|    Oct 16 Tue, 2018 9:37 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സ്വപ്‌നങ്ങള്‍ ബാക്കിയാക്കി റമീസ് യാത്രയായി

Published : 29th September 2017 | Posted By: fsq

 

ശ്രീനഗര്‍: ബിഎസ്എഫ് ജവാന്‍ റമീസ് അഹ്മദ് പര്‍റേ (28) സായുധരുടെ വെടിവയ്പില്‍ കൊല്ലപ്പെട്ടത് ഒരു മാസത്തിലധികം നീണ്ട അവധി അവസാനിക്കാനിരിക്കെ. കശ്മീറിലെ പര്‍റേയില്‍ അമ്മായിയുടെ വീട്ടില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് സായുധര്‍ റമീസ് അഹ്മദിന്റെ വീട്ടില്‍ കയറി അദ്ദേഹത്തെ കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രി 9.30ഓടെയാണ് സൈനികനെ സായുധര്‍ വെടിവച്ചു കൊന്നത്. വെടിവയ്പില്‍ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റിരുന്നു. സ്വപ്‌നങ്ങള്‍ ബാക്കിയാക്കിയാണ് റമീസ് യാത്രയായത്. തൊഴില്‍രഹിതരായ രണ്ടു സഹോദരങ്ങള്‍ക്ക് കട നിര്‍മിച്ചുനല്‍കാന്‍ റമീസിനു പദ്ധതിയുണ്ടായിരുന്നു. പര്‍റേയില്‍ സായുധര്‍ക്കായി തിരച്ചില്‍ നടത്തി മണിക്കൂറുകള്‍ക്കു ശേഷമാണ് കൊലപാതകം. തിരച്ചിലില്‍ റമീസ് അഹ്മദ് പങ്കെടുത്തിരുന്നു. ബാരാമുല്ലയിലെ ബിഎസ്എഫ് 73ാം ബറ്റാലിയന്‍ അംഗമായ റമീസ് കഴിഞ്ഞ മാസം 26നാണ് അവധിയില്‍ പ്രവേശിച്ചത്. വീട് പുതുക്കിപ്പണിയുന്നത് പൂര്‍ത്തിയാക്കാനായിരുന്നു അവധിയെടുത്തത്. മരിക്കുന്നതിന് ഒരു ദിവസം മുമ്പ് പിതാവും സഹോദരങ്ങളുമൊത്ത് അമ്മായി ഹവ്വാബീഗത്തിന്റെ വീട്ടിലെത്തി. അമ്മായിയുടെ വീട്ടില്‍ കുടുംബാംഗങ്ങളുമായി സംസാരിച്ചിരിക്കുമ്പോഴാണ് സായുധര്‍ ഇരച്ചുകയറി ആക്രമണം നടത്തിയത്. നാലു പേരാണ് വെടിവയ്പ് നടത്തിയതെന്ന് പോലിസ് അറിയിച്ചു. തൊട്ടടുത്തുനിന്ന് രണ്ടു തവണ റമീസ് അഹ്മദിനെ സായുധര്‍ വെടിവയ്ക്കുകയായിരുന്നു. കുടുംബത്തില്‍ വരുമാനമുള്ള ഏക അംഗമാണ് റമീസ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss