|    Oct 20 Fri, 2017 11:58 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സ്വപ്‌നം പൂവണിഞ്ഞു; നിവിന്‍ പോളിയുടെ ബാറ്റില്‍ സചിന്‍ ഒപ്പുവച്ചു

Published : 17th October 2016 | Posted By: SMR

കൊച്ചി: തന്റെ ക്രിക്കറ്റ് ബാറ്റില്‍ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറുടെ ഒട്ടോ ഗ്രാഫ് വാങ്ങുകയെന്ന നടന്‍ നിവിന്‍ പോളിയുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള സ്വപ്‌നം  ഒടുവില്‍ സാക്ഷാല്‍ക്കരിച്ചു.18 വര്‍ഷം പഴക്കമുളള നിവിന്‍ പോളിയുടെ ക്രിക്കറ്റ് ബാറ്റില്‍ സചിന്‍ ടെണ്ടുല്‍ക്കര്‍ ഒപ്പുവച്ചു.
ഈ വിവരം നിവിന്‍ പോളിതന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. മെമ്മറബിള്‍ മാര്‍ക് ഓണ്‍ മൈ 18 ഇയര്‍ ഓള്‍ഡ് എംആര്‍ഫ് ബാറ്റ് സചിന്‍സ് ഓട്ടോഗ്രാഫ് എന്ന കുറിപ്പോടെ സചിന്‍ ടെണ്ടുല്‍ക്കല്‍ ബാറ്റില്‍ ഒപ്പുവയ്ക്കുന്ന ചിത്രവും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ക്രിക്കറ്റിന്റെയും സചിന്‍ ടെണ്ടുല്‍ക്കറുടെയും കടുത്ത ആരാധകനായ നിവിന്‍ പോളി എന്നെങ്കിലും സചിനെ കാണാന്‍ സാധിച്ചാല്‍ അന്ന് തന്റെ പഴയ ബാറ്റില്‍ ഓട്ടോഗ്രാഫ് വാങ്ങുമെന്ന് നേരത്തേ പറഞ്ഞിരുന്നു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന സചിന്റെ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ യൂത്ത് അംബാസിഡറായി ഇത്തവണ നിവിന്‍ പോളിയെ നിയോഗിച്ചതോടെ തന്റെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നിവിന്‍.
ടീമിന്റെ പ്രഖ്യാപന വേളയില്‍ നിവിന്‍ പോളിയും സചിനൊപ്പം വേദിയില്‍ എത്തുകയും സചിനോടുളള തന്റെ ആരാധനയെക്കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ക്രിക്കറ്റിനെ ആധാരമാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 എന്ന ചിത്രത്തിലെ രമേശന്‍ എന്ന ക്രിക്കറ്റ് കളിക്കാരന്റെ വേഷം ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക