|    Dec 19 Wed, 2018 2:39 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സ്വന്തം ഭൂമി ദുരിതബാധിതര്‍ക്കു നല്‍കി ഉദ്യോഗസ്ഥ ദമ്പതികള്‍

Published : 22nd August 2018 | Posted By: kasim kzm

മുഹമ്മദ് അന്‍സാരി

വണ്ടിപ്പെരിയാര്‍: മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കു സഹായവുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ഗണേശന്‍ മാഷും ഭാര്യ എഴില്‍ അരസിയും. കൈവശമുള്ള രണ്ടേക്കര്‍ ഭൂമി ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ചാണ് ഈ കുടുംബം മാതൃകയാവുന്നത്. വണ്ടിപ്പെരിയാറ്റില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് വീടു വച്ച് നല്‍കാന്‍ ഇരുവരുടെയും പേരിലുള്ള രണ്ടേക്കര്‍ ഭൂമിയാണ് സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഭക്ഷ്യവകുപ്പിലെ റേഷനിങ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുകയാണ് ഗണേശന്‍. ഇതിനു പുറമെ സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്ന തോട്ടം മേഖലയിലെ സാധാരണക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് കൈത്താങ്ങാവുന്നതിനായി സൗജന്യ പിഎസ്‌സി കോച്ചിങ് സ്ഥാപനവും ഗണേശന്‍ മാഷ് നടത്തുന്നു. ചുരുങ്ങിയ കാലം കൊണ്ട് നൂറുകണക്കിന് സാധാരണക്കാരായ ഉദ്യോഗാര്‍ഥികളെ സര്‍ക്കാര്‍ ജോലിയിലെത്തിച്ച് ജൈത്രയാത്ര തുടരുകയാണ് ഇദ്ദേഹം. കെഎംജി ഇന്‍സ്റ്റിറ്റിയൂട്ട് എന്ന സ്ഥാപനത്തിലൂടെ നിരവധി ഉദ്യോഗാര്‍ഥികളാണ് സര്‍ക്കാര്‍ ഉദ്യോഗത്തില്‍ കയറിയിരിക്കുന്നത്. സാധാരണ തൊഴിലാളിയുടെ മകനായ ഗണേശന്‍ വളര്‍ന്നുവന്ന ജീവിത സാഹചര്യമാണു നിര്‍ധനരായ എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി എന്ന പ്രചോദനം ഇദ്ദേഹത്തില്‍ ഉണ്ടാക്കിയത്. പശുമല ആര്‍ബിടി എസ്‌റ്റേറ്റിലെ തോട്ടംതൊഴിലാളിയായ മാടസ്വാമി-കനകമ്മ ദമ്പതികളുടെ നാലു മക്കളില്‍ മൂന്നാമനാണു ഗണേശന്‍. 2005ലായിരുന്നു ആദ്യമായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നത്. പത്തനംതിട്ടയിലെ പോലിസ് വകുപ്പില്‍ ക്ലാര്‍ക്കായിട്ടായിരുന്നു ജോലി. 2010ലാണ് റേഷനിങ് ഇന്‍സ്‌പെക്ടറായി നിയമനം ലഭിച്ചത്. ഇതിനു ശേഷമാണ് കെഎംജി ഇന്‍സ്റ്റിറ്റിയൂട്ട് എന്ന പേരില്‍ സൗജന്യ പിഎസ്‌സി പരിശീലന കേന്ദ്രം ആരംഭിച്ചത്. ഈ സ്ഥാപനത്തില്‍ നിന്നു സര്‍ക്കാര്‍ ജോലി ലഭിച്ചവര്‍ നല്‍ക്കുന്ന ശമ്പളത്തിന്റെ ഒരു വിഹിതവും സന്മനസ്സുള്ള വിദ്യാര്‍ഥികള്‍ നല്‍കുന്ന പണവും ഉപയോഗിച്ചാണു സ്ഥാപനം നടത്തുന്നത്. റവന്യൂ വകുപ്പിലെ ക്ലാര്‍ക്കാണ് ഭാര്യ എഴില്‍ അരസി. മക്കള്‍: കര്‍ണിക, കവിനേഷ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss