|    Jun 28 Wed, 2017 10:48 am
FLASH NEWS
Home   >  Todays Paper  >  page 6  >  

സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മോദി വെളിപ്പെടുത്തണം: മമത

Published : 30th November 2016 | Posted By: SMR

ലഖ്‌നോ: മറ്റു ബിജെപി നേതാക്കളില്‍ നിന്നു വിവരങ്ങള്‍ തേടുന്നതിനു മുമ്പ് സ്വന്തം ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വെല്ലുവിളിച്ചു. മോദിജി തുഗ്ലക്കിനെയും ഹിറ്റ്‌ലറെയും മറികടന്നിരിക്കുകയാണ്. അദ്ദേഹം സാധാരണക്കാരുടെ ഭരണഘടനാ അവകാശത്തെ അവഹേളിച്ചു. നോട്ടുകള്‍ അസാധുവാക്കിയ നടപടി റദ്ദാക്കുന്നതുവരെ പോരാട്ടം തുടരും-അവര്‍ പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസ്സും സംയുക്തമായി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.
ബിജെപി എംപിമാരോടും എംഎല്‍എമാരോടും അവരുടെ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് മോദി. മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമാണ് വിവരങ്ങള്‍ ആദ്യം വെളിപ്പെടുത്തേണ്ടത്. നോട്ട് അസാധുവാക്കുന്നതിനു തൊട്ട് മുമ്പ് ബിജെപിയുടെയും അമിത്ഷായുടെയും പേരില്‍ നിരവധി സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. നോട്ട് അസാധുവാക്കിയതിനു പിന്നില്‍ വലിയ കുംഭകോണമുണ്ട്. മോദി മൂലം രാജ്യത്തിന്റെ സ്വാതന്ത്ര്യം അപകടത്തിലാണ്. ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ വിദേശ ബാങ്കുകളില്‍ പണം നിക്ഷേപിച്ച് സാധാരണക്കാരെ ആക്രമിക്കുകയാണ്. വരുംനാളുകളില്‍ സാധാരണക്കാരുടെ വീടുകളും ഭൂമിയും പിടിച്ചുപറിക്കാന്‍ ഒരുങ്ങുകയാണ് പ്രധാനമന്ത്രിയെന്നും അവര്‍ പറഞ്ഞു. നോട്ട് വിഷയത്തില്‍ തങ്ങള്‍ മമതയ്‌ക്കൊപ്പമാണെന്ന് സമാജ്‌വാദി പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ കിരണ്‍മയ് നന്ദ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക