|    Mar 30 Thu, 2017 2:49 am
FLASH NEWS

‘സ്വന്തം പ്രവര്‍ത്തകരെ വധിക്കാനും സിപിഎം പരിശീലനം നല്‍കുന്നു’

Published : 7th August 2016 | Posted By: SMR

കോഴിക്കോട്: സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെ വധിക്കാനും സിപിഎം പരിശീലനം നല്‍കുന്നുവെന്നതിന്റെ തെളിവാണ് ഈരാറ്റുപേട്ടയില്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി നസീറിന്റെ കൊലപാതകമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ്. പൂഞ്ഞാറില്‍ ഇടതു സ്ഥാനാര്‍ഥിയുടെ തോല്‍വിക്കു കാരണക്കാരായവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന നേതൃത്വത്തിനു പരാതി നല്‍കിയതിനാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ നസീര്‍ കൊല്ലപ്പെട്ടത്.
തങ്ങളുടെ അക്രമസ്വഭാവം മറച്ചുവയ്ക്കാനാണ് സിപിഎം പലപ്പോഴും നവരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. സിപിഎം ഭരണത്തില്‍ ആര്‍ക്കും രക്ഷയില്ലാത്ത സാഹചര്യമാണുള്ളത്. നസീറിനെ കൊന്നവര്‍ക്ക് ആരാണു പരിശീലനം നല്‍കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കെ എം അഷ്‌റഫ് ആവശ്യപ്പെട്ടു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day