|    Oct 18 Thu, 2018 11:27 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സ്വന്തം പാര്‍ട്ടി രൂപീകരിക്കും : കമല്‍ ഹാസന്‍

Published : 16th September 2017 | Posted By: fsq

 

ചെന്നൈ: താന്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുകയാണെന്നു നടന്‍ കമല്‍ ഹാസന്‍. ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണു കമല്‍ ഇക്കാര്യം വ്യക്തമാക്കിയത്. പരിഷ്‌കരണത്തിലൂന്നിയുള്ള തന്റെ പ്രത്യയശാസ്ത്രത്തിന് ഇടംനല്‍കാന്‍ നിലവിലുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കൊന്നും സാധിക്കില്ല എന്നതിനാലാണു പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ നിര്‍ബന്ധിതനായതെന്നും കമല്‍ പറഞ്ഞു.രാഷ്ട്രീയപ്പാര്‍ട്ടി എന്നാല്‍ പ്രത്യയശാസ്ത്രമാണ്. തന്റെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും പ്രത്യയശാസ്ത്രവുമായി ഒത്തുപോകാനാവില്ല എന്നു കരുതുന്നില്ല. എന്നാല്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ ഭാഗമാവുക എളുപ്പമല്ല. കഴിഞ്ഞദിവസം കേരള മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചതിനെ പരാമര്‍ശിച്ച് കമല്‍ പറഞ്ഞു.  അതിനിടെ തമിഴ്‌നാട് രാഷ്ട്രീയത്തിലെ സംഭവങ്ങളെ ഉദ്ദേശിച്ച് കമല്‍ നടത്തിയ ട്വീറ്റ് ഏറെ ചര്‍ച്ചചെയ്യപ്പെടുകയാണ്.  ജോലി ചെയ്തില്ലെങ്കില്‍ ശമ്പളമില്ല എന്ന തത്ത്വം ജനപ്രതിനിധികള്‍ക്കും ബാധകമാക്കണമെന്നും  കമല്‍ഹാസന്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ പണിമുടക്കുന്ന ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും മദ്രാസ് ഹൈക്കോടതി ശാസിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ജോലി ചെയ്തില്ലെങ്കില്‍ ശമ്പളമില്ലെന്ന നിര്‍ദേശം ജീവനക്കാര്‍ക്കു മാത്രം നടപ്പാക്കിയാല്‍ മതിയോ? റിസോര്‍ട്ടുകളില്‍ കഴിയുന്ന കുതിരക്കച്ചവടക്കാരായ രാഷ്ട്രീയ നേതാക്കള്‍ക്കും ബാധകമാക്കേണ്ടേ? കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു. അണ്ണാ ഡിഎംകെ നേതാവ് ടിടിവി ദിനകരനെ അനുകൂലിക്കുന്ന എംഎല്‍എമാരെ പരാമര്‍ശിച്ചാണ് അദ്ദേഹത്തിന്റെ റിസോര്‍ട്ട് പരാമര്‍ശം. ദിനകരന്‍ പക്ഷത്തെ 18 എംഎല്‍എമാര്‍ ഇപ്പോള്‍ കര്‍ണാടകയിലെ റിസോര്‍ട്ടിലാണ് കഴിയുന്നത്. ജോലിയില്‍ നിന്നു വിട്ടുനില്‍ക്കുന്ന സാമാജികര്‍ക്കു കോടതി താക്കീത് നല്‍കണമെന്നും കമല്‍ ഹാസന്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss