|    Dec 15 Fri, 2017 4:09 am
FLASH NEWS

സ്വന്തം ചരമവാര്‍ത്ത നല്‍കി മുങ്ങിയയാളെ വീട്ടുകാര്‍ക്കൊപ്പം വിട്ടു

Published : 7th December 2017 | Posted By: kasim kzm

ഇരിക്കൂര്‍: സ്വന്തം ചരമവാര്‍ത്തയും പരസ്യവും നല്‍കി മുങ്ങി പോലിസ് കണ്ടെത്തിയ തളിപ്പറമ്പ് കുറ്റിക്കോലിലെ ജോസഫ് മേലുക്കുന്നേലി(75)നെ കോടതി വീട്ടുകാര്‍ക്കൊപ്പം വിട്ടു. കോട്ടയത്തുനിന്ന് ഇന്നലെ പുലര്‍ച്ചെയാണു എഎസ്‌ഐ ജയരാജന്റെ നേതൃത്വത്തിലുള്ള സംഘം ജോസഫിനെ തളിപ്പറമ്പില്‍ എത്തിച്ചത്. തുടര്‍ന്ന് കുറ്റിക്കോലിലെ വീട്ടിലെത്തിച്ച് കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ അനുവദിച്ചു. രാവിലെ 10ഓടെ തളിപ്പറമ്പ് പോലിസ് സ്‌റ്റേഷനിലും തളിപ്പറമ്പ് കോടതിയിലും ഹാജരാക്കി. എന്നാല്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് പി വി രാജേഷ്‌കുമാര്‍ ഇന്നലെ ഇരിക്കൂര്‍ പെരുവളത്തുപറമ്പ് ഗ്രാമ ന്യായാലയത്തിന്റെ ചുമതലയിലായതിനാല്‍ അങ്ങോട്ടേക്ക് കൊണ്ടുപോയി. സംഭവിച്ചുപോയി, വാര്‍ധക്യത്തില്‍ തോന്നിയ ബുദ്ധിമോശം, മക്കളുടെ കൂടെ പോകാനാണ് ആഗ്രഹം…ഇതായിരുന്നു ജോസഫിന്റെ മൊഴി. മൊഴി രേഖപ്പെടുത്തിയ ശേഷം കോടതി സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങളോടൊപ്പം കുറ്റിക്കോലിലേക്ക് മടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക