സ്വന്തം കാര്യം മാത്രം നോക്കിയാല്‍ മതിയെന്നു പാശ്ചാത്യ രാജ്യങ്ങളോട് തുര്‍ക്കി
Published : 30th July 2016 | Posted By: sdq
അങ്കാറ: സ്വന്തം കാര്യം മാത്രം നോക്കിയാല്‍ മതിയെന്നു പാശ്ചാത്യ രാജ്യങ്ങളോട് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്. അട്ടിമറി ശ്രമം പരജയപ്പെടുത്തിയ ശേഷം തുര്‍ക്കി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളില്‍ പാശ്ചാത്യ രാജ്യങ്ങള്‍ വിമര്ശനമുന്നയിക്കുന്നതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്നെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരേ സ്വീകരിച്ച നിയമനടപടികള്‍ പിന്‍വലിക്കുന്നതായും ഉര്ദുഗാന് അറിയിച്ചു. 2000ത്തോളം പേര് ഇത്തര് കേസുകളില്‍ തുര്‍ക്കിയില്‍ നിയമനടപടി നേരിടുന്നുണ്ട്. കേസുകള്‍ പിന്‍വലിക്കുന്നെങ്കിലും ഇവരെ സുഹൃത്തുക്കളായി കാണാനാവില്ലെന്നും ഉര്ഡദുഗാന് പ്രതികരിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.