|    Mar 26 Sun, 2017 8:36 pm
FLASH NEWS

സ്വദേശ് ദര്‍ശന്‍ പദ്ധതി: ആറന്‍മുളയ്ക്ക് അഞ്ചേമുക്കാല്‍ കോടി അനുവദിച്ചു

Published : 5th October 2016 | Posted By: Abbasali tf

പത്തനംതിട്ട: കേന്ദ്രസര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ പെടുത്തി ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം, ആറന്‍മുള, ശബരിമല തീര്‍ഥാടനപാതയ്ക്ക് 92 കോടി അനുവദിച്ചു. ഇതില്‍ ആറന്‍മുളക്ക് 5.77 കോടി ലഭിക്കും. സ്‌നാനഘട്ട നിര്‍മാണം, ടോയ്‌ലറ്റ് ബ്ലോക്ക് നിര്‍മാണം, സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, ഭിത്തി നിര്‍മാണം, ഗ്യാലറിയുടെ മേല്‍ക്കൂര നിര്‍മാണം, വള്ളസദ്യ നടത്താന്‍ ഊട്ടുപുര, കുടിവെള്ള പദ്ധതി, തിരുവോണത്തോണി സൂക്ഷിക്കാനുള്ള കെട്ടിടനിര്‍മാണം, സൗരോര്‍ജ് സ്ര്ടീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ ഇനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പദ്ധതി തയ്യാറാക്കേണ്ടത്. സംസ്ഥാനടൂറിസം വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍. ടുറിസം സെക്രട്ടറി നോഡല്‍ ഓഫിസറായിരിക്കുമെന്ന് എംഎല്‍എ അറിയിച്ചു. മേല്‍നോട്ടം വഹിക്കുന്ന നിരീക്ഷമസമിതിയുടെ അധ്യക്ഷനും ടൂറിസം സെക്രട്ടറി ആയിരിക്കും. സ്വകാര്യ വ്യക്തികളുടെയും, ട്രസ്റ്റുകളുടെയും സ്ഥലത്ത് ഒരുവിധ നിര്‍മാണപ്രവര്‍ത്തനങ്ങളും പാടില്ലെന്ന് വ്യവസ്ഥയുണ്ട്. 73 കോടിയോളം രൂപ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിനും, ബാക്കി തുക ശബരിമലയ്ക്കും ആറന്‍മുളയ്ക്കുമാണ് നീക്കിവെച്ചിട്ടുള്ളത്. പൊതുമരാമത്ത് വ്യവസ്ഥകള്‍ക്കനുസൃതമായി ടെന്‍ഡര്‍ ക്ഷണിക്കുകയും നിര്‍മ്മാണപ്രവ്രര്‍ത്തനങ്ങല്‍ നടത്തുകയും വേണം. ആറു മാസത്തിനകം നിര്‍മാണംപ്രവര്‍ത്തനങ്ങള്‍ ടൂറിസം വകുപ്പ് ആരംഭിക്കുമെന്ന്  വീണ ജോര്‍ജ് എംഎല്‍എ അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക