|    Jul 16 Mon, 2018 6:22 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

സ്വദേശി യുവതി ഇന്ത്യക്കാരനെ മരണത്തില്‍ നിന്നും രക്ഷപ്പെടുത്തി

Published : 30th September 2017 | Posted By: shadina sdna

റാസല്‍ ഖൈമ: ഇന്ത്യക്കാരനായ ഡ്രൈവറെ സ്വദേശി യുവതി മരണത്തില്‍ നിന്നും രക്ഷപ്പെടുത്തി. ട്രക്കിലെ കാബിനില്‍ വസ്ത്രത്തിന് തീപിടിച്ച് മരണ വെപ്രാളത്തിലായിരുന്ന ട്രക്ക് ഡ്രൈവറാണ്‌ അജ്മാന്‍കാരിയായിരുന്ന ജവഹര്‍ സൈഫ് അലി കുമൈത്തി എന്ന 22 കാരിയുടെ അവസരോചിത ഇടപെടലിലൂടെ രക്ഷപ്പെട്ടത്‌. റാസല്‍ ഖൈമയിലെ ഖലീഫ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന ഒരു രോഗിയെ സന്ദര്‍ശിച്ച്  മടങ്ങുമ്പോഴാണ് രണ്ട് ട്രക്കുകള്‍ കൂട്ടിയിടിച്ച് കത്തുന്നത് ജവഹറിന്റെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ ട്രക്ക് ഡ്രൈവറെ കൂട്ടുകാരിയുടെ പര്‍ദ്ദ വാങ്ങി പുതപ്പിക്കുകയായിരുന്നു. സമീപത്ത് അപകടം നോക്കി നില്‍ക്കാന്‍ നിരവധി പേരുണ്ടായിരുന്നെങ്കിലും ആരും ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നില്ലെന്നും ജവഹര്‍ പറഞ്ഞു. പൊള്ളലേറ്റ ഹര്‍ക്രീത് സിങ് എന്ന പഞ്ചാബി സ്വദേശി റാസല്‍ ഖൈമ ആശുപത്രിയില്‍ ചികില്‍സയിലാണ്. അഡ്‌നോക്ക് എന്ന ഓയില്‍ കമ്പനിയില്‍ ഉദ്യോഗസ്ഥയായ ജവഹര്‍ പോലിസും മറ്റും സംഭവ സ്ഥലത്ത് എത്തിയതിന് ശേഷമാണ് അവിടെ നിന്നും യാത്ര തിരിച്ചത്. ഇന്ത്യന്‍ ഡ്രൈവറെ രക്ഷിച്ച യുവതിയെ കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നെങ്കിലും യുവതി ആരെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്. അപകടത്തില്‍ പെട്ട രണ്ടാമത്തെ ട്രക്കിന്റെ ഡ്രൈവര്‍ക്കും 50 ശതമാനം പൊള്ളലേറ്റതായി റാസല്‍ ഖൈമ പോലിസിന്റെ ആംബുലന്‍സ് ആന്റ് റസ്‌ക്യൂ വിഭാഗം മേധാവി മേജര്‍ താരിഖ് മുഹമ്മദ് അല്‍ ഷര്‍ഹാന്‍ പറഞ്ഞു. ജവഹറിന്റെ മനോ ധൈര്യത്തെ ആദരിക്കാനുള്ള ശ്രമത്തിലാണ് റാസല്‍ ഖൈമ പോലിസും മറ്റു അധികൃതരും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss