|    May 27 Sat, 2017 7:23 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

സ്വദേശിവല്‍ക്കരണം വേഗത്തിലാക്കണം

Published : 10th October 2016 | Posted By: SMR

ദോഹ: നിലവില്‍ പ്രവാസികള്‍ ചെയ്യുന്ന ജോലികളില്‍ ഖത്തരി പൗരന്മാരെ നിയോഗിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് എത്രയും പെട്ടെന്ന് അന്തിമ രൂപം നല്‍കാന്‍ പ്രധാനമന്ത്രി ശെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോട് ആവശ്യപ്പെട്ടു. എന്നാല്‍, യോഗ്യതയുള്ള ഖത്തരി പൗരന്മാരെ മാത്രമേ അതത് സ്ഥാനങ്ങളില്‍ നിയോഗിക്കാവൂ എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഭരണ വികസന-തൊഴില്‍-സാമൂഹിക ക്ഷേമ മന്ത്രാലയവുമായി(എംഎഡിഎല്‍എസ്എ) കൂടിക്കാഴ്ച നടത്തവേയാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.
എന്നാല്‍, സ്വദേശിവല്‍ക്കരണം ലക്ഷ്യമിടുന്ന ജോലികള്‍ സ്വകാര്യ മേഖലയിലുള്ളതാണോ സര്‍ക്കാര്‍ മേഖലയിലുള്ളതാണോ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയില്ല. എന്നാല്‍, 2026ഓടെ പത്തില്‍ ഒമ്പത് സര്‍ക്കാര്‍ ജോലികളിലും ഖത്തരികളെ നിയോഗിക്കണമെന്ന് കഴിഞ്ഞ വര്‍ഷം അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
രാജ്യത്തിന്റെ നിലവിലുള്ള പഞ്ചവല്‍സര ദേശീയ വികസന പദ്ധതി അതിന്റെ സമാപന ഘട്ടത്തിലെത്തിയിരിക്കേയാണ് സ്വദേശിവല്‍ക്കരണം ത്വരിതപ്പെടുത്താനുള്ള ആഹ്വാനം. ഈവര്‍ഷത്തോടെ സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ എണ്ണം 15 ശതമാനമാക്കാന്‍ പഞ്ചവല്‍സര പദ്ധതി ലക്ഷ്യമിട്ടിരുന്നു. എന്നാല്‍,  ചെറിയൊരു ഭാഗം ഖത്തരികള്‍ മാത്രമേ പുതുതായി സ്വകാര്യമേഖലയിലേക്കു വന്നിട്ടുള്ളു. നല്ല ശമ്പളമുള്ള സര്‍ക്കാര്‍ ജോലികളാണ് ഭൂരിഭാഗം ഖത്തരികളും തിരഞ്ഞെടുക്കുന്നതെന്നതാണ് ഇതിനു കാരണം. ഇഷ്ടപ്പെട്ട രീതിയിലുള്ള ജോലി സമയവും തൊഴില്‍ സുരക്ഷയും മറ്റൊരു കാരണമാണ്.
സ്വദേശികള്‍ക്ക് വീട് കണ്ടെത്തുന്നതിനുള്ള വ്യക്തവും വേഗത്തിലുള്ളതുമായ ഒരു പദ്ധതി തയ്യാറാക്കാനും പ്രധാനമന്ത്രി എംഎഡിഎല്‍എസ്എയോട് നിര്‍ദേശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day