|    Mar 26 Sun, 2017 9:01 am

സ്വത്ത് വെളിപ്പെടുത്താത്തവരുടെ പേരുകള്‍ ഗവര്‍ണര്‍ക്ക് കൈമാറും: ഗോവ ലോകായുക്ത

Published : 12th May 2016 | Posted By: SMR

പനാജി: സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാത്ത എംഎല്‍എമാരുടെയും പൊതുപ്രവര്‍ത്തകരുടെയും പേരുകള്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാന്‍ ഗോവ ലോകായുക്ത തീരുമാനിച്ചു.
2012 മുതല്‍ 2016 വരെയുള്ള കാലഘട്ടങ്ങളിലെ എംഎല്‍എമാരുടെയും പൊതുപ്രവര്‍ത്തകരുടെയും സ്വത്തും ബാധ്യതയും ജൂണ്‍ മുപ്പതിനു മുമ്പ് ബോധിപ്പിക്കണമെന്നാണ് ലോകായുക്ത ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പൊതുപ്രവര്‍ത്തകര്‍ സ്വത്ത് വിവരങ്ങള്‍ നിയമപ്രകാരം നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതുണ്ട്. എന്നാല്‍, പല എംഎല്‍എമാരും അതു പാലിച്ചിട്ടില്ല. അനുവദിക്കപ്പെട്ട സമയപരിധിക്കുള്ളില്‍ വിവരങ്ങള്‍ സമര്‍പ്പിക്കാത്തവരുടെ പേരുകള്‍ ഗവര്‍ണര്‍ക്കു സമര്‍പ്പിക്കുമെന്ന് ഗോവ ലോകായുക്ത ജസ്റ്റിസ് (റിട്ട) പ്രഫുല്ല കുമാര്‍ മിശ്ര അറിയിച്ചു.

(Visited 52 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക