|    Oct 23 Mon, 2017 10:42 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സ്വത്ത് വെളിപ്പെടുത്തല്‍: സപ്തംബര്‍ 30 വരെ സമയം- പ്രധാനമന്ത്രി

Published : 27th June 2016 | Posted By: SMR

ന്യൂഡല്‍ഹി: രഹസ്യ സമ്പത്ത് വെളിപ്പെടുത്തുന്നതിന് സപ്തംബര്‍ 30 അവസാന തിയ്യതിയായിരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച് മന്‍കി ബാത്തില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.
125 കോടി ജനങ്ങളുള്ള രാജ്യത്ത് ഒന്നര ലക്ഷം പേര്‍ക്ക് നികുതി ഈടാക്കാവുന്ന തരത്തില്‍ 50 ലക്ഷത്തില്‍ മുകളില്‍ വരുമാനമുണ്ട്. സപ്തംബര്‍ 30നകം ഇതു വെളിപ്പെടുത്തി പിഴയടച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാം. എന്നാല്‍, ഇതുസംബന്ധിച്ച മറ്റു പ്രശ്‌നങ്ങളില്‍നിന്നു മോചനം സാധ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
എല്ലാം സുതാര്യമായി നടത്താനാണു സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിനെ അവസാന അവസരമായി കാണണം. അതോടൊപ്പം വരുമാനം പ്രഖ്യാപിക്കാനുള്ള പദ്ധതിയും ആദായനികുതി വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ജൂണ്‍ ഒന്നു മുതല്‍ ആണിത് ആരംഭിക്കുക- പ്രധാനമന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക