|    May 28 Sun, 2017 6:39 am
FLASH NEWS

സ്വത്ത് തര്‍ക്കം: സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു

Published : 27th August 2016 | Posted By: SMR

അരീക്കോട്: സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് യുവാവ്  അനുജന്റെ കുത്തേറ്റ് മരിച്ചു. ഊര്‍ങ്ങാട്ടിരി തച്ചണ്ണ പാക്കുളം മൂത്തേടത്ത് പാറക്കല്‍ മുഹമ്മദിന്റെ  മകന്‍ അബ്ദുറസാഖ് (40)ആണു മരിച്ചത്. ഇന്നലെ ജുമുഅ നമസ്‌കാരത്തിനായി പള്ളിയിലേക്കു പോകവേ പാക്കുളം അങ്ങാടിയില്‍വച്ച് സഹോദരന്‍ അബ്ദുല്‍ ജലീല്‍ (28) ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം സഹോദരനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വര്‍ഷങ്ങളായി ഇവര്‍തമ്മില്‍ സ്വത്തുതര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അബ്ദുല്‍ ജലീലിനെ ചൂളാട്ടിയില്‍വച്ച് അരീക്കോട് പോലിസ് അറസ്റ്റ് ചെയ്തു.
ഇവരുടെ പിതാവ് മുഹമ്മദ് നേരത്തെ രണ്ട് ഏക്കറോളം സ്ഥലം അബ്ദുല്‍റസാഖിന്റെ പേരില്‍ എഴുതിവച്ചിരുന്നു. ഈ സ്ഥലവും പിതാവിന്റെ ബാക്കിയുള്ള സ്ഥലവും ഓഹരിവയ്ക്കണമെന്ന ജലീലിന്റെ ആവശ്യം അബ്ദുല്‍റസാഖ് അംഗീകരിച്ചില്ല. ഈ ആവശ്യം ഉന്നയിച്ച് രണ്ട് വര്‍ഷം മുമ്പുണ്ടായ അടിപിടിയില്‍ ഇരുവര്‍ക്കും പരിക്കേറ്റിരുന്നു.
ഈ കേസ് കോടതിയില്‍ തുടരുകയാണ്. ഇന്നലെ രാവിലെ അബ്ദുര്‍റസാഖ് തറവാട്ടില്‍ നിന്നും കുളിക്കുന്നതിനെചൊല്ലി വഴക്കുണ്ടായിരുന്നു.സ്വത്ത് തര്‍ക്കം പല തവണ നാട്ടുകാര്‍ പരിഹരിക്കാന്‍ ശ്രമിച്ചിട്ടും പരിഹാരമായിരുന്നില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day