|    Mar 30 Thu, 2017 6:32 am
FLASH NEWS

സ്വത്ത് തര്‍ക്കം;മധ്യവയസ്‌കനെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി

Published : 19th September 2016 | Posted By: mi.ptk

police-line-do-not-cross

പാലക്കാട്: ഒരാഴ്ച മുമ്പ് കാണാതായ മധ്യവയസ്‌കനെ കൊലപ്പെടുത്തിയതായി വീട്ടുകാരുടെ മൊഴി. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് പാലക്കാട് പുതുപരിയാരം സ്വദേശി മണികണ്ഠനെ(52) കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം.കഴിഞ്ഞ അഞ്ചാം തിയ്യതി മുതല്‍ കാണാതായ മണികണ്ഠനായി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് മണികണ്ഠന്റെ സഹോദരനും പിതാവും ഉള്‍പ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും സെപ്റ്റിക് ടാങ്കില്‍ നിന്ന് മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. നാല് സഹോദരന്മാരുള്ള മണികണ്ഠന്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് വീട്ടുകാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതാവാം കൊലപാതകത്തിന് പിന്നിലെ കാരണം എന്ന്  പോലീസ് പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day