|    Jan 19 Thu, 2017 10:30 pm
FLASH NEWS

സ്വത്ത് തട്ടിയെടുക്കാന്‍ വൃദ്ധയെ വീട്ടില്‍ നിന്നു പുറത്താക്കിയെന്ന്

Published : 16th February 2016 | Posted By: SMR

എം വി വീരാവുണ്ണി

പട്ടാമ്പി: ഉന്നതങ്ങളിലെ ഗൂഡാലോചനയുടെ ഫലമായി സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി വൃദ്ധയെ താമസിക്കുന്ന വീട്ടില്‍ നിന്നും മകളും മരുമകനും കൂടി അടിച്ചു പുറത്താക്കിയതായി പരാതി. തിരുമിറ്റക്കോട് പഞ്ചായത്തിലെ ചാഴിയാട്ടിരി കറുക പുത്തൂരിലെ തെക്കേ വെളുത്തേടത്ത് ഭവാനിയമ്മയാണ്(71) മര്‍ദ്ദനമേറ്റ് നാട്ടുകാരുടെ സഹായം തേടിയത്. മര്‍ദ്ദനമേറ്റ ഭവാനിയമ്മയെ നാട്ടുകാരും ഉറ്റ ബന്ധുക്കളും ചേര്‍ന്ന് പട്ടാമ്പി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭവാനിയമ്മയുടെ മാതാവിന്റെ പേരിലുണ്ടായിരുന്ന 184/8ല്‍ 61 സെന്റ് സ്ഥലവും അതിലുണ്ടായിരുന്ന രണ്ടു നില ഓടിട്ട വീടുമാണ് ഹിന്ദു മത നിയമത്തിനു വിരുദ്ധമായി ഒരു മകളും ഭര്‍ത്താവും കൂടി തട്ടിയെടുക്കാന്‍ നിയമ സാധുത ഇല്ലാത്ത രേഖ ചമച്ചത്.
പിന്‍ത്തുടര്‍ച്ചാവകാശ പ്രകാരം അമ്മയുടെ സ്വത്തിന് മക്കള്‍ക്ക് നാലു പേര്‍ക്കും അവകാശമുണ്ടെന്നിരിക്കേ ഒരാള്‍ക്ക് മാത്രമായി കൃത്രിമമായി രേഖയുണ്ടാക്കാന്‍ തിരുമിറ്റക്കോട് പഞ്ചായത്തിലെ പ്രമുഖനായഒരു രാഷ്ട്രീയ നേതാവും സുഹൃത്തായ അഭിഭാഷകനുമാണ് ചുക്കാന്‍ പിടിച്ചത്. അതിനുപുറമെ മരങ്ങള്‍ മുറിച്ചു വിറ്റതും പശുക്കളെ വിറ്റതുമായ ഒന്നര ലക്ഷം രൂപയും ഉപായത്തില്‍ തട്ടിയെടുക്കുകയും ബാങ്കിലുണ്ടായിരുന്ന പണത്തില്‍ നിന്നും രണ്ട് തവണയായി കൃത്രിമ ചെക്കുപയോഗിച്ച് 12,000 രൂപയും പറ്റിച്ചതായും, ഷൊര്‍ണൂര്‍ ഡിവൈഎസ്പിക്കും ഒറ്റപ്പാലം ആര്‍ഡിഒക്കും കൊടുത്ത പരാതികളില്‍ പറയുന്നു. മര്‍ദ്ദനം സഹിക്ക വയ്യാതെ ചാലിശ്ശേരി പോലിസില്‍ 2015 നവംബര്‍ 25ന് കൊടുത്ത പരാതി സ്വീകരിക്കാന്‍ പോലിസുകാര്‍ വിമുഖത കാട്ടുന്നുവെന്ന് 2015 നവംബര്‍ 28ന് ഷൊര്‍ണൂര്‍ ഡിവൈഎസ്പിക്ക് കൊടുത്ത പരാതിക്കിതുവരേയും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.
പട്ടാമ്പി, ഒറ്റപ്പാലം എന്നീ കോടതികളിലെ കേസിന് ശേഷം ഇപ്പോള്‍ ഹൈക്കോടതിയിലും ഈ വസ്തുവിന്റെ പേരില്‍ കേസുള്ളതിനാല്‍ ഭവാനിയമ്മ തടസം പറഞ്ഞതിനാലാണ് പുതിയ മര്‍ദ്ദനമുറയെന്നാണ് നാട്ടുകാര്‍ പറയുന്നത്.സവര്‍ണ ബുദ്ധികേന്ദ്രങ്ങള്‍ രാജ്യത്തെ നിയന്ത്രിക്കുന്നു: എസ്ഡിപിഐ
ഷൊര്‍ണൂര്‍: രാജ്യഭരണം നിയന്ത്രിക്കുന്നത് സവര്‍ണ ബുദ്ധികേന്ദ്രങ്ങളാണന്നും അതാണ് മോഡി ഭരണത്തില്‍ നാം കണ്ട് കൊണ്ടിരിക്കുന്നതെന്നും എസ് ഡി പി ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു.
ഷൊര്‍ണൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. എല്ലാവരേയും മനുഷ്യനായി കാണുന്ന സാമൂഹികാവസ്ഥ രാജ്യത്ത് ഉയര്‍ന്ന് വരണം. വംശവെറി മൂത്തവരാണ് രാജ്യത്തിന്റെ ഭരണം കൈയ്യാളുന്നത്. പിന്നോക്ക രാഷ്ട്രീയം ഒന്നിച്ചാല്‍ രാജ്യത്തെ രക്ഷിക്കാന്‍ കഴിയും. അസഹിഷ്ണുതയോ ഫാഷിസമോ ബിജെപി ഭരണത്തിലൂടെ നടപ്പാക്കാന്‍ എസ്ഡിപിഐ അനുവദിക്കില്ല.
രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചപ്പോള്‍ ഇതിനെതിരെ ദേശവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചത് എസ്ഡിപി ഐ മാത്രമാണന്നും കേവല വോട്ടു രാഷ്ട്രീയത്തിനല്ല പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ബി ജെ പിയുടെ കൈകളിലെത്തിച്ചത് കോണ്‍ഗ്രസ് ആണ്. മുഖ്യമന്ത്രിക്കസേരക്ക് വേണ്ടി ബംഗാളില്‍ സിപിഎം കോണ്‍ഗ്രസിനെ കൂട്ടുപിടിക്കുന്നു. താല്‍കാലിക ലാഭത്തിനാണ് സിപിഎം രാജ്യത്ത് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് കെ എം ജലീല്‍, മണ്ഡലം പ്രസിഡന്റ് മുഹമ്മദ് മുസ്ഥഫ ,സെക്രട്ടറി ഷരീഫ്, ജില്ലാ കമ്മറ്റി അംഗവും ഷൊര്‍ണൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലറുമായ മുസ്തഫ , മണ്ഡലം കമ്മറ്റി അംഗം അസൈനാര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 71 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക