|    Apr 25 Tue, 2017 12:05 pm
FLASH NEWS

സ്വത്ത് കൈക്കലാക്കി അമ്മയെ ഉപേക്ഷിച്ച മകന്‍ അറസ്റ്റില്‍

Published : 23rd November 2016 | Posted By: SMR

പുല്ലഴി: തറവാട്ടുവീട് വിറ്റ് 22 ലക്ഷം കൈക്കലാക്കി അമ്മയെ നടുറോഡിലുപേക്ഷിച്ച മകന്‍ അറസ്റ്റില്‍. തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരനും പുല്ലഴി സ്വദേശിയുമായ അനില്‍കുമാറി(47) നെ യാണ് തൃശൂര്‍ വെസ്റ്റ് എസ്‌ഐ തിരുവനന്തപുരത്തു നിന്നും അറസ്റ്റ് ചെയ്തത്.
പുല്ലഴിയിലുള്ള വീട് വിറ്റ് അമ്മയുടെ ഷെയറായ 11 ലക്ഷവും അനിലിന്റെ ഷെയറായ 11 ലക്ഷവും ഇയാള്‍ വാങ്ങി. രജിസ്റ്റര്‍ ഓഫിസില്‍ നിന്ന് തിരികെ വരുന്ന വഴിക്ക് അമ്മ ഗൗരിയെ നടുറോഡിലിറക്കി വിടുകയായിരുന്നു. അബോധാവസ്ഥയിലായ ഗൗരിയ ഇപ്പോള്‍ ആശുപത്രിയിലാണ്. ഇവര്‍ അനിലിനും കുടുംബത്തിനുമൊപ്പം തിരുവനന്തപുരത്തായിരുന്നു താമസിച്ചിരുന്നത്. രജിസ്‌ട്രേഷനു വേണ്ടി നാട്ടിലെത്തിയതായിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day