|    Feb 20 Tue, 2018 11:17 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സ്വത്ത് ഇഷ്ടദാനത്തിലൂടെ ലഭിച്ചതാണെന്ന ഹരജി തീര്‍പ്പാക്കി

Published : 8th November 2017 | Posted By: fsq

 

കൊച്ചി: വിദേശ പൗരന്റെ പേരിലുണ്ടായിരുന്ന 200 ഏക്കറിലേറെ വരുന്ന സ്വത്ത് തനിക്ക് ഇഷ്ടദാനം ലഭിച്ചതാണെന്നു ചൂണ്ടിക്കാട്ടി ദത്തു പുത്രന്‍ എന്ന് അവകാശപ്പെടുന്നയാള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. വയനാട് തൃശിലേരിയിലെ 220.19 ഏക്കര്‍ ഭൂമിക്ക് അവകാശവാദവുമായി മൈസൂര്‍ ഹൈദരലി റോഡില്‍ മൈക്കിള്‍ ഫ്‌ളോയ്ഡ് ഈശ്വര്‍ എന്നയാളാണു ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. അവകാശികളില്ലാത്ത ഭൂമിയുടെ ഗണത്തില്‍പ്പെടുത്തി സര്‍ക്കാര്‍ ഭൂമിയാക്കി ഏറ്റെടുക്കാന്‍ കലക്ടര്‍ ആരംഭിച്ചിട്ടുള്ള നടപടി തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. ഹരജിക്കാരനെ കൂടി കേട്ട ശേഷം നടപടികള്‍ സംബന്ധിച്ച് അന്തിമ നടപടിയെടുക്കാന്‍ നിര്‍ദേശിച്ച കോടതി തുടര്‍ന്നു ഹരജി തീര്‍പ്പാക്കി. കാര്‍ത്തികുളം, ആലത്തൂര്‍ എസ്റ്റേറ്റ് എന്നീ പേരിലറിയപ്പെടുന്ന ഭൂമി എഡ്വിന്‍ യൂബര്‍ട്ട് വാന്‍ ഇന്‍ഗന്‍ എന്ന തന്റെ വളര്‍ത്തുപിതാവ് 2006ല്‍ തനിക്ക് ഇഷ്ടദാനം നല്‍കിയിട്ടുള്ളതാണെന്ന് ഹരജിയില്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss