|    Sep 21 Thu, 2017 8:53 am
Home   >  Todays Paper  >  Page 4  >  

സ്വത്തു തര്‍ക്കം: മകന്‍ മാതാവിനെ കഴുത്തറുത്തു കൊന്നു

Published : 22nd March 2016 | Posted By: SMR

പുത്തനത്താണി: സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ മാതാവിനെ കഴുത്തറുത്ത് കൊന്നു. കടുങ്ങാത്തുകുണ്ടിലാണ് സംഭവം. കല്‍പകഞ്ചേരി ഈങ്ങേങ്ങല്‍പടി സ്വദേശി പരേതനായ വാരിയത്ത് അബ്ദുറഹിമാന്റെ ഭാര്യ പാത്തുമ്മു (80) ആണ് കൊല്ലപ്പെട്ടത്. ഏക മകന്‍ മൊയ്തീന്‍ (50) കൃത്യത്തിനു ശേഷം കല്‍പകഞ്ചേരി പോലിസില്‍ കീഴടങ്ങി.
ഇന്നലെ വൈകുന്നേരം 6.30 തോടയാണ് നാടിനെ നടുക്കിയ സംഭവമുണ്ടയായത്. വര്‍ഷങ്ങളായി ഇവര്‍ തമ്മില്‍ സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ പോയിരുന്നു. ശേഷം ഇന്നലെ വൈകുന്നേരം കടുങ്ങാത്തുകുണ്ടിന് താഴെ മൊയിതീന്‍ താമസിക്കുന്ന വീടിന് സമീപത്ത് വച്ച് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും മകന്‍ മാതാവിനെ റോഡിനു സമീപമുള്ള ഇടവഴിയിലേക്ക് കൊണ്ടുപോയി കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറുത്തു കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് മൊയ്തീന്‍ പോലിസില്‍ കീഴടങ്ങി.
കൂലിപ്പണിക്കാരനായ മൊയ്തീനും മാതാവും തമ്മില്‍ വര്‍ഷങ്ങളായി സ്വത്തുതര്‍ക്കത്തിലാണ്. തിരൂര്‍ ഡിവൈഎസ്പി ടി സി വേണുഗോപാലന്‍, സിഐ സുരേഷ്, കല്‍പകേഞ്ചരി എസ്‌ഐ വിശ്വനാഥന്‍ കാരയില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി. മൃതദേഹം സംഭവസ്ഥലത്ത് നിന്നു മാറ്റിയിട്ടില്ല. ഇന്നു രാവിലെ ഇന്‍ക്വസ്റ്റിനു ശേഷം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റുമെന്നു പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക