|    Jan 21 Sat, 2017 2:15 pm
FLASH NEWS

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് സംരക്ഷണം നല്‍കും: മുഖ്യമന്ത്രി; ആക്രമണം അപലപനീയമെന്ന് വി എം സുധീരന്‍

Published : 22nd July 2016 | Posted By: SMR

തിരുവനന്തപുരം: സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് എല്ലാ സംരക്ഷണവും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എഴുതാനും പറയാനുമുള്ള അവകാശം എല്ലാവര്‍ക്കും നല്‍കണമെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പരിസരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകര്‍ കല്ലേറ് നടത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ പ്രധാനപ്പെട്ട രണ്ടു മേഖലകളാണ് മാധ്യമപ്രവര്‍ത്തനവും അഭിഭാഷകവൃത്തിയും. ഒരു തരത്തിലും ശത്രുതയിലാകേണ്ട മേഖലകളല്ലിത്. അക്രമസംഭവങ്ങളോട് സംസ്ഥാന സര്‍ക്കാരിന് യോജിപ്പില്ല. അക്രമം തുടര്‍ന്നാല്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പിണറായി പറഞ്ഞു.
തിരുവനന്തപുരം വഞ്ചിയൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം ഒഴിവാക്കുന്നതിന് ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നുകൊണ്ടിരിക്കേ വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ഉണ്ടായ ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം. മാധ്യമപ്രവര്‍ത്തന സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ആവശ്യമായ സര്‍വനടപടികളും സ്വീകരിക്കാന്‍ ഒട്ടും വൈകരുതെന്നും സുധീരന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക