|    Jul 17 Tue, 2018 10:02 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സ്വതന്ത്ര ചിന്തകളെ വെടിവച്ച് കൊല്ലുന്നു : വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

Published : 7th September 2017 | Posted By: fsq

 

കോഴിക്കോട്: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലൂടെ രാജ്യം ഇക്കാലമത്രയും കാത്തുസൂക്ഷിച്ച സ്വതന്ത്ര ചിന്തകളെയും അവകാശങ്ങളെയും സംഘപരിവാരം വെടിവച്ച് കൊല്ലുകയാണ് ചെയ്തിരിക്കുന്നതെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്.  കല്‍ബുര്‍ഗിയെയും പന്‍സാരെയെയും ധബോല്‍ക്കറെയും കൊന്നവര്‍ക്ക് അര്‍ഹമായ ശിക്ഷ കൊടുക്കാതിരുന്ന ഭരണകൂടവും നീതിപീഠവും ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ഉത്തരം പറയേണ്ടതുണ്ട്. സത്യം തുറന്നു പറഞ്ഞതിന്റെ പേരില്‍ ധീരയായ മാധ്യമപ്രവര്‍ത്തകയ്ക്കുണ്ടായ ദുരന്തം ആയുധമില്ലാതെ സ്ത്രീകള്‍ക്കു ജീവിക്കാന്‍ സാധ്യമല്ല എന്ന സന്ദേശമാണ് പകര്‍ന്നുനല്‍കുന്നത്. ജനാധിപത്യ ബോധമുള്ള മുഴവന്‍ ജനങ്ങളും വിശിഷ്യാ സ്ത്രീ സമൂഹം ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരേ ശക്തമായി പ്രതികരിക്കാന്‍ തയ്യാറാവണമെന്നും റൈഹാനത്ത് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss