|    May 30 Tue, 2017 12:52 am
FLASH NEWS

സ്വജന സമുദായ സഭ സംസ്ഥാന സമ്മേളനത്തിന് നാളെ ആലുവയില്‍ തുടക്കമാവും

Published : 8th April 2016 | Posted By: SMR

കൊച്ചി: വേലന്‍, പെരുമണ്ണാന്‍, മണ്ണാന്‍, വണ്ണാന്‍, പരിയാന്‍, പരവന്‍ എന്നീ പട്ടികജാതി വിഭാഗങ്ങളുടെ സംഘടിത പ്രസ്ഥാനമായ സ്വജന സമുദായ സഭയുടെ 2ാം സംസ്ഥാനസമ്മേളനം നാളെയും മറ്റന്നാളും ആലുവയില്‍ നടക്കും.
നാളെ രാവിലെ 10ന് ഫെഡറല്‍ ബാങ്ക് ഓഫിസേഴ്‌സ് ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന പട്ടികജാതി വിഭാഗം നേരിടുന്ന സമുദായ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ എന്ന സെമിനാര്‍ സംസ്ഥാന പട്ടികജാതി- ഗോത്രവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി എന്‍ വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും.
10ന് ആലുവ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന വനിതാ സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാമും 3നു നടക്കുന്ന പൊതുസമ്മേളനം ഇന്നസെന്റ് എംപിയും ഉദ്ഘാടനം ചെയ്യും. സ്വജന സമുദായ സഭ സംസ്ഥാന പ്രസിഡന്റ് ടി എ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. പട്ടിക വിഭാഗങ്ങളുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭ പരിപാടികള്‍ക്കും സമ്മേളനം രൂപം നല്‍കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day