|    Mar 25 Sat, 2017 11:05 pm
FLASH NEWS

സ്വച്ഛ്് ഭാരത് മിഷന്‍; ജലനിധി പഞ്ചായത്തുകളില്‍ 1693 ശുചിമുറികള്‍

Published : 7th October 2016 | Posted By: Abbasali tf

പാലക്കാട്: ജില്ലയില്‍ ജലനിധി പദ്ധതി നടപ്പാക്കുന്ന എലവഞ്ചേരി, പല്ലശ്ശന, ലക്കിടിപേരൂര്‍, കൊടുവായൂര്‍, മങ്കര, പറളി പഞ്ചായത്തുകളില്‍  സ്വച്ഛ്് ‘ഭാരത് മിഷന്റെ ‘ഭാഗമായി 1693 ശുചിമുറികള്‍ പണികഴിപ്പിച്ചു. ജലനിധി മലപ്പുറം മേഖലാ കാര്യാലയമാണ് ജില്ലയിലെ ഒഡിഎഫ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വഹിച്ചത്. സെപ്റ്റിക് ടാങ്ക്, ഇരട്ടക്കുഴിയോടുകൂടിയ കക്കൂസ്, വെള്ളം കരുതുന്നതിനും കൈകഴുകുന്നതിനും സോപ്പ് വെക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ എന്നിങ്ങനെയാണ് അടിസ്ഥാന സൗകര്യങ്ങള്‍. പഞ്ചായത്തുകളില്‍ ജലനിധി പദ്ധതി നടപ്പാക്കുന്നതിനായി തെരഞ്ഞെടുത്തിട്ടുള്ള സഹായ സംഘടനക്കാണ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം. കക്കൂസ് നിര്‍മാണത്തിന് സാമ്പത്തിക സഹായം ആവശ്യമുള്ളവര്‍ക്ക് ജലനിധി പഞ്ചായത്തുകളില്‍ കക്കൂസ് ഒന്നിന് 7700 രൂപ അഡ്വാന്‍സ് തുകയായി നല്‍കുന്നുണ്ട്. പാലക്കാട് ജില്ലയില്‍ 650 ശുചിമുറികള്‍ക്കായി 113.19 ലക്ഷം രൂപ ഗുണഭോക്താക്കള്‍ക്ക് നല്‍കി. ഗ്രാമീണ ജനതക്ക് ജനപങ്കാളിത്തത്തോടെ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നതോടൊപ്പം പഞ്ചായത്തില്‍ സമ്പൂര്‍ണ ശുചിത്വവും ഉറപ്പാക്കുന്നതിനാണ് ജലനിധിയുടെ ശ്രമം.

(Visited 21 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക