|    Oct 22 Mon, 2018 4:09 pm
FLASH NEWS

സ്വച്ഛ്താ ഹി സേവ കാംപയിന്‍ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് പട്ടണക്കാട്ട്

Published : 15th September 2017 | Posted By: fsq

 

ആലപ്പുഴ: കേന്ദ്ര ശുചിത്വവും കുടിവെളളവും മന്ത്രാലയവും ഹൗസിങ് ആന്റ് അര്‍ബന്‍ അഫയേഴ്‌സ് മന്ത്രാലയവും ദേശീയതലത്തില്‍ ‘സ്വഛ്താ ഹി സേവ’ കാംപയിന്‍ സംഘടിപ്പിക്കുന്നു. കാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലം മുതല്‍ ഗ്രാമപ്പഞ്ചായത്ത് തലം വരെ ഒക്ടോബര്‍ രണ്ടു വരെ ജനപങ്കാളിത്തം ഉറപ്പാക്കി സംഘടിപ്പിക്കും.രാജ്യത്തെ എല്ലാ പൗരന്മാരും ശ്രമദാന പ്രവര്‍ത്തനമായി പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കി ശുചിത്വത്തിന് വേണ്ടിയുള്ള ബഹുജന പ്രസ്ഥാനം രൂപപ്പെടുത്തുകയാണ് ലക്ഷ്യം. കാംപയിന്റെ ഭാഗമായി ്ഗ്രാമസഭയിലും വാര്‍ഡുസഭയിലും ശുചിത്വപ്രതിജ്ഞയെടുക്കും. പൊതുസ്ഥലങ്ങള്‍, വിനോദ സഞ്ചാരകേന്ദ്രങ്ങള്‍, റെയില്‍വേ സ്‌റ്റേഷന്‍, ആശുപത്രി, ബസ് സ്റ്റാന്റുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ബഹുജനങ്ങള്‍ ശ്രമദാനം നടത്തി ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും.    സംസ്ഥാനത്ത് നിലവില്‍ ഹരിതകേരളം മിഷന്റെ ഭാഗമായി നടപ്പാക്കിവരുന്ന  മാലിന്യത്തില്‍ നിന്നു സ്വാതന്ത്ര്യം കാംപയിന്റെ തുടര്‍ച്ചയായിട്ടാണ് കാംപയിന്‍ നടത്തുന്നത്.  സ്വഛ്താ ഹി സേവ കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് പട്ടണക്കാട് എസ്‌സിയു ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു നിര്‍വഹിക്കും.  പട്ടണക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റ്റിഎം ഷെരീഫ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ അഡ്വ.എഎം ആരിഫ് എംഎല്‍എ ശുചിത്വസന്ദേശം നല്‍കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss