|    Jun 20 Wed, 2018 3:29 pm
FLASH NEWS

സ്വകാര്യ ഹോട്ടലിന് ബിയര്‍ പാര്‍ലര്‍ : പൂവാര്‍ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍

Published : 19th January 2017 | Posted By: fsq

 

വിഴിഞ്ഞം: കഴിഞ്ഞ ദിവസം ജനകീയസമിതിക്ക് നല്‍കിയ ഉറപ്പ് ലംഘിച്ചുകൊണ്ട് പൂവാറിലെ സ്വകാര്യ ഹോട്ടലിന് ബിയര്‍ പാര്‍ലര്‍ പ്രവര്‍ത്തിപ്പിക്കാന്‍ എന്‍ഒസി നല്‍കാന്‍ ഇന്നലെകൂടിയ പഞ്ചായത്ത് കമ്മിറ്റിയും തീരുമാനിച്ചതോടെ ഭരണ സമിതിയംഗങ്ങളെ തടഞ്ഞ് വെച്ച് പഞ്ചായത്ത് ഓഫിസ് ഉപരോധിച്ച ജനകീയസമിതി പ്രവര്‍ത്തകര്‍ പൂവാര്‍ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.ഇന്നലെ ഉച്ചയോട്കൂടി അടിയന്തിരമായി വിളിച്ച് ചേര്‍ത്ത പഞ്ചായത്ത് കമ്മിറ്റിയില്‍ ഭരണ സമിതിയായ സിപിഎമ്മിന്റെ ആറ് അംഗങ്ങളും ബിജെപിയുടെ രണ്ട് അംഗങ്ങളും ജനതാദളിന്റെ ഒരംഗവും ബീയര്‍ പാര്‍ലറിന് എന്‍ഒസി നല്‍കുന്നതിനെ അനുകൂലിക്കുകയായിരുന്നു. ജനവികാരത്തിനെ മാനിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടും എന്‍ഒസി നല്‍കാനുള്ള തീരുമാനത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടും കോണ്‍ഗ്രസിന്റെ അഞ്ച് അംഗങ്ങളും ഭരണ സമിതിയുടെ വൈസ് പ്രസിഡന്റുകൂടിയായ സിപിഐ അംഗവും കമ്മിറ്റിയോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം പുറത്തുവന്നതോടെ തടിച്ചുകൂടിയ സ്ത്രീകളടക്കമുള്ള ജനങ്ങള്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ എന്‍ഒസി നല്‍കുന്നതിനെ അനുകൂലിച്ചവരെ തടഞ്ഞുവെച്ച്‌കൊണ്ട് പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. ഉപരോധം വൈകിട്ട് 5 വരെ തടര്‍ന്നു. ഇതിന് ശേഷമാണ് ജനവികാരത്തിനെതിരായ പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനത്തിനെതിരെ ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചുകൊണ്ട് ഉപരോധം സമരം അവസാനിപ്പിച്ചത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലിസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss