|    Jan 23 Mon, 2017 2:03 am
FLASH NEWS

സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ കേരളത്തില്‍ നിന്ന് 5422 സീറ്റുകള്‍

Published : 23rd July 2016 | Posted By: SMR

കൊണ്ടോട്ടി: സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ കേരളത്തില്‍ നിന്ന് അപേക്ഷിച്ച ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് 5422 സീറ്റുകള്‍. കേരളത്തിനു പുറത്ത് സര്‍വീസ് നടത്തുന്ന മലയാളി ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് 3000 സീറ്റുകളും ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആകെ 36,000 ഹജ്ജ് സീറ്റുകളാണ് സ്വകാര്യ മേഖലയിലേക്ക് അനുവദിച്ചത്. ഇതില്‍ നിന്നാണ് കേരളത്തിന് 5422 ക്വാട്ട ലഭിച്ചത്.—ഒന്നാം കാറ്റഗറിയില്‍ 38ഉം രണ്ടാം കാറ്റഗറിയില്‍ 37മായി കേരളത്തില്‍ നിന്നുളള 75 ഗ്രൂപ്പുകള്‍ക്കാണ് ഹജ്ജിന് അനുമതി ലഭിച്ചത്. ഏഴ് വര്‍ഷവും അതില്‍ കൂടുതലും ഹജ്ജ് ലൈസന്‍സ് ലഭിച്ചവര്‍ ഒന്നാം കാറ്റഗറിയായും അല്ലാത്ത ഗ്രൂപ്പുകളെ രണ്ടാം കാറ്റഗറിയായുമാണു നിശ്ചയിച്ചിട്ടുള്ളത്.
ഒന്നാം കാറ്റഗറിയിലെ 268 ഗ്രൂപ്പുകള്‍ക്ക് ആകെയുള്ള ക്വാട്ടയുടെ 70 ശതമാനം (25,200സീറ്റുകള്‍) ലഭിച്ചു. ഇതോടെ 260 ഗ്രൂപ്പുകള്‍ക്ക് 98 സീറ്റും 8 ഗ്രൂപ്പുകള്‍ക്ക് 95 സീറ്റും ലഭിച്ചു. രണ്ടാം കാറ്റഗറിയിലെ 216 ഗ്രൂപ്പുകള്‍ ക്വാട്ടയുടെ 30 ശതമാനം(10,800) സീറ്റുകള്‍ (ഓരോരുത്തര്‍ക്കും 50 സീറ്റുകള്‍ വീതം) ലഭിച്ചു. രണ്ടാം കാറ്റഗറിയില്‍ കഴിഞ്ഞ വര്‍ഷം യോഗ്യരായിട്ടും നറുക്കെടുപ്പിലൂടെ ക്വാട്ട ലഭിക്കാത്ത 144 പേരില്‍ യോഗ്യരായ 129 ഗ്രൂപ്പുകള്‍ക്ക് നറുക്കെടുപ്പില്ലാതെ നേരിട്ടും ശേഷിക്കുന്ന ഗ്രൂപ്പുകളില്‍ 87 പേര്‍ നറുക്കെടുപ്പിലൂടെ 216 പേരെയും തിരഞ്ഞെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക