|    Feb 18 Sun, 2018 3:04 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സ്വകാര്യ സ്‌കൂളുകള്‍ പൂട്ടാനുള്ള തീരുമാനത്തിനെതിരേ സംയുക്ത പ്രക്ഷോഭം

Published : 25th May 2017 | Posted By: fsq

 

കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ-അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തിനെതിരേ യോജിച്ച പ്രക്ഷോഭമാരംഭിക്കാന്‍  ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി കോഴിക്കോട്ട് വിളിച്ചുചേര്‍ത്ത വിദ്യാലയ മേധാവികളുടെ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന വിദ്യാലയങ്ങള്‍ അടച്ചുപൂട്ടണമെന്ന നിലപാട് അംഗീകരിക്കാന്‍ സാധ്യമല്ല. വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെ നേരില്‍ കാണാനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു. കൂടാതെ മത-സാമുദായിക നേതാക്കള്‍, രാഷ്ട്രീയ പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവരെ കണ്ട് നിവേദനം നല്‍കാനും തീരുമാനിച്ചു. നിസാര്‍ ഒളവണ്ണ കെ പി മുഹമ്മദലി ഹാജി, ഫാദര്‍ സിബി സെബാസ്റ്റ്യന്‍ , അബ്ദുല്‍ വഹാബ് , ഫാദര്‍ റിജി കോലാണിക്കല്‍, സത്താര്‍ കുറ്റൂര്‍, അഹമ്മദ് പുന്നക്കല്‍, ബി സൈതലവി , പി ടി ഹൈദരലി താഴേമണ്ണ, നിജിന്‍ മെന്‍ഡോസ, നടുക്കണ്ടി അബൂബക്കര്‍, കെ പി സുബൈര്‍ നെല്ലിക്കാപ്പറമ്പ്, സി പി അബ്ദുല്ല സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss