|    May 25 Thu, 2017 4:57 am
FLASH NEWS

സ്വകാര്യ സ്ഥാപനങ്ങളില്‍ 26 ആഴ്ച പ്രസവാവധി വരുന്നു

Published : 2nd July 2016 | Posted By: SMR

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ ബില്ലനുസരിച്ച് സ്വകാര്യ സംരംഭങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ തൊഴില്‍ സ്ഥാപനങ്ങളും വനിതാ ജീവനക്കാര്‍ക്കു 26 ആഴ്ചത്തെ പ്രസവാവധി അനുവദിക്കേണ്ടിവരും.
വരുന്ന വര്‍ഷകാല സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ബില്ല് അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നു കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നിലവില്‍ 26 ആഴ്ചയോ ആറു മാസമോ പ്രസവ അവധി നല്‍കുന്നുണ്ട്. എന്നാല്‍, ഭൂരിഭാഗം സ്വകാര്യസ്ഥാപനങ്ങളും പരമാവധി മൂന്നുമാസമാണ് പ്രസവാവധിയായി അനുവദിക്കുന്നത്. എന്നാല്‍, പല ചെറുകിട സ്ഥാപനങ്ങളും ഇത് നടപ്പാക്കുന്നില്ല.
പുതിയ മാതൃത്വ ആനുകൂല്യ ബില്ലിലൂടെ അവധി 26 ആഴ്ചയായി വര്‍ധിപ്പിക്കാനാണ് ശ്രമം. ബില്ല് മന്ത്രിസഭ ഉടന്‍ പരിഗണിക്കും. തുടര്‍ന്നു പാര്‍ലമെന്റിലും അവതരിപ്പിക്കും- മന്ത്രി വ്യക്തമാക്കി. അതേസമയം, ജോലിക്കാരായ അമ്മമാര്‍ക്ക് വീട്ടില്‍നിന്നു ജോലി തുടരാനുള്ള അവസരം നിര്‍ബന്ധമാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചില ഐടി സ്ഥാപനങ്ങളും മറ്റും വീടുകളില്‍നിന്നു ജോലി തുടരാനുള്ള സൗകര്യം നിലവില്‍ നല്‍കുന്നുണ്ട്. ഇത് സ്ത്രീകളുമായും കുട്ടികളുമായും ബന്ധപ്പെട്ട ബില്ലാണെന്നും പുരുഷന്‍മാര്‍ക്കുള്ളതല്ലെന്നും പിതൃ അവധിയുമായി ബന്ധപ്പെട്ട ചോദ്യത്തിനു മന്ത്രി മറുപടി നല്‍കി. ഷോപ്പിങ് മാളുകളും സിനിമാ ടാക്കീസുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതിലൂടെ തൊഴിലാളി സമൂഹത്തിലെ സ്ത്രീ പങ്കാളിത്തം വര്‍ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day