|    Nov 19 Mon, 2018 3:08 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

സ്വകാര്യ സംരംഭകരെ പരിപോഷിപ്പിക്കും: മന്ത്രി ഇ പി ജയരാജന്‍

Published : 3rd November 2018 | Posted By: kasim kzm

കോഴിക്കോട്: സ്വകാര്യ സംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്ന് വ്യവസായമന്ത്രി ഇ പി ജയരാജന്‍. കുറ്റിക്കാട്ടൂരില്‍ മലബാര്‍ ഗ്രൂപ്പിന്റെ ആസ്ഥാനമന്ദിരമായ മൊന്റാന എസ്‌റ്റേറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളികള്‍ ലോകമെങ്ങും വ്യാവസായിക വളര്‍ച്ചയില്‍ സുപ്രധാന പങ്കാളിത്തമാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. നവകേരളത്തില്‍ നിക്ഷേപമിറക്കി വ്യവസായ വികസനത്തിന് തയ്യാറാവണമെന്ന് മന്ത്രി വ്യവസായികളോട് ആവശ്യപ്പെട്ടു. സ്വകാര്യ മൂലധനവും പൊതു മൂലധനവും ഒരുമിച്ച് കൈകോര്‍ത്താല്‍ വന്‍ കുതിച്ചുചാട്ടം നടത്താനാകും. കേരളത്തിന്റെ ഉല്‍പന്നങ്ങള്‍ക്ക് വിദേശ വിപണിയിലെ സാധ്യതകള്‍ കണ്ടെത്തി പഠനം നടത്തുന്നതിന് ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലുള്ള വ്യവസായങ്ങള്‍ വികസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രി ടി പി രാമകൃഷ്ണന്‍, എംഎല്‍എമാരായ എ കെ ശശീന്ദ്രന്‍, പി ടി എ റഹീം, പുരുഷന്‍ കടലുണ്ടി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള, പി കെ കുഞ്ഞാലിക്കുട്ടി എംപി, കലക്ടര്‍ യു വി ജോസ്, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പി കെ അഹമ്മദ്, ഇബ്രാഹീം ഹാജി സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss