|    Oct 22 Mon, 2018 3:02 am
FLASH NEWS

സ്വകാര്യ വ്യക്തി റോഡ് കൈയേറുന്നു; കോളനി വാസികള്‍ ദുരിതത്തില്‍

Published : 26th January 2017 | Posted By: fsq

 

അമ്പലപ്പുഴ: സ്വാകര്യ വ്യക്തി റോഡില്‍ ചെളി നിറച്ച് സഞ്ചാര യോഗ്യമല്ലാതാക്കിയതായി പരാതി. കാട്ടുചിറ ഹരിജന്‍  കോളനി നിവാസികള്‍ ദുരിതത്തില്‍. പമ്പയാറിനോട് ചേര്‍ന്നു നില്‍ക്കുന്ന റോഡില്‍ ആറ്റില്‍ നിന്ന് യന്ത്രം ഉപയോഗിച്ച് ചെളി നിറച്ചതാണ് ഇതുവഴിയുള്ള സഞ്ചാരത്തിന് തടസ്സമായിരിക്കുന്നത്. നിലവില്‍ രണ്ട് മീറ്റര്‍ പോലും വീതിയില്ലാത്ത അവസ്ഥയാണ്. കോളനിയിലെ 48 കുടുംബങ്ങളാണ് ഇതുമൂലം ദുരിതത്തിലായത്. വിദ്യാര്‍ഥികളും രോഗികളും പ്രായമായവരുമാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. ആശുപത്രി, സ്‌കൂള്‍, കോളജ്, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് പോവാനുള്ള കോളനി നിവാസികളുടെ ഏക യാത്ര മാര്‍ഗമാണ് ഈ റോഡ്. റോഡില്‍ ചെളി നിറച്ചിരിക്കുന്നതിനാല്‍ ഇരുചക്രവാഹനങ്ങള്‍ക്ക് പോലും ഇതുവഴി പോഗാന്‍ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് ഒരാളെ ആശുപത്രിയിലെത്തിക്കാന്‍ പ്രദേശത്തുകാര്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. സൈക്കിളില്‍ വിദ്യര്‍ഥികള്‍ക്ക് വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ പോവാനും കഴിയുന്നില്ല. സൈക്കിളില്‍ പോവുന്ന വിദ്യാര്‍ഥികള്‍ ചെളിയില്‍ തെന്നി വീണ് ആറ്റിലേക്ക് വീഴാനുള്ള സാധ്യതയേറെയാണ്. റോഡ് കൈയേറി സ്വകാര്യ വ്യക്തി നിര്‍മിച്ച മതില്‍ പൊട്ടിപ്പൊളിഞ്ഞ് റോഡിലേക്ക് മറിയാറായി നില്‍ക്കുന്നത് ഏറെ അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. മൂന്ന് മീറ്ററിലധികം വീതിയുണ്ടായിരുന്ന കോളനിയിലേക്കുള്ള ഏക പാത സ്വകാര്യ വ്യക്തി കൈയേറി മതില്‍ നിര്‍മിച്ചതോടെ ചുരുങ്ങിയിരുന്നു. നിരവധി പരാതികള്‍ നാട്ടുകാര്‍ അധികാരികള്‍ക്ക് നല്‍കിയെങ്കിലും കൈയേറ്റം ഒഴുപ്പിച്ച് മതില്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.നടപടി റോഡില്ലാതാക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണെന്നും നാട്ടുകാര്‍ പറയുന്നു. അതേസമയം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് റോഡില്‍ ചെളി നിറക്കുന്നത് തടഞ്ഞ കോളനി വാസികളായ ചിലര്‍ക്കെതിരേ കേസ് കൊടുത്തിരിക്കുകയാണ് സ്വകാര്യ വ്യക്തി. കൂടാതെ കള്ളക്കേസില്‍ കുടുക്കുന്നതായും ആരോപണമുണ്ട്. പഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടെയാണ് സ്വകാര്യ വ്യക്തിയുടെ ഇത്തരം നടപടികളെന്നും പരാതിയുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss