|    Oct 23 Mon, 2017 7:07 pm
FLASH NEWS

സ്വകാര്യ വെയ്ബ്രിഡ്ജുകളുടെ താല്‍ക്കാലിക നിയന്ത്രണം ആര്‍ടിഒയ്ക്ക്

Published : 6th August 2017 | Posted By: fsq

 

പാലക്കാട്: പാലക്കാട് തമിഴ നാട് അതിര്‍ത്തി പ്രദേശമായ വാളയാറിലെ മോട്ടോര്‍ വാഹന ചെക്് പോസ്റ്റില്‍ ചരക്ക് വാഹനങ്ങളുടെ ഭാരമളക്കാനുളള സ്വകാര്യ വെയ്ബ്രിഡ്ജുകളുടെ നിയന്ത്രണം താല്‍ക്കാലികമായി ആര്‍ടിഒയുടെ അധീനതയിലായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. പ്രശ്‌നപരിഹാരത്തിനായി ജില്ലാ കലക്ടര്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയ ശേഷം ഉടന്‍ ഉത്തരവിറക്കുമെന്ന് ജില്ലാ കലക്ടറുടെ അഭാവത്തില്‍ യോഗത്തിന്റെ അധ്യക്ഷനായ എഡിഎം എസ് വിജയന്‍ അറിയിച്ചു. അതുവരെ മേഖലയില്‍ അഴിമതിരഹിതമായി പ്രവര്‍ത്തനം നടക്കേണ്ടതുണ്ട്.  ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിലാവും ആര്‍ടിഒയ്ക്ക്് വെയ്ബ്രി്ജ്് പ്രവര്‍ത്തനത്തിന്റെ താല്‍ക്കാലിക നിയന്ത്രണ ചുമതല നല്‍കുക.  സുതാര്യത ഉറപ്പാക്കാന്‍ ചരക്കുകളുടെ ഭാരമളക്കുന്നതിന്റെ പകര്‍പ്പും സൂക്ഷിക്കും. ജൂലൈ 31ന് ചരക്കു സേവന നികുതി നിലവില്‍ വന്നതിനെ തുടര്‍ന്ന് വാണിജ്യ നികുതി ചെക് പോസ്റ്റുകള്‍ പ്രവര്‍ത്തിക്കാതിരുന്നിട്ടും ചരക്ക് വാഹനങ്ങളുടെ ഭാരമളക്കുന്നതിനായി മാത്രം പ്രദേശത്ത് വന്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നതായി പ്രദേശവാസികള്‍ ആരോപിച്ചു. കൂടാതെ കരാര്‍ കാലാവധി കഴിഞ്ഞിട്ടും പ്രവര്‍ത്തിക്കുന്ന സ്വകാര്യ വെയ്ബ്രി്ജുകളുടെ നിയന്ത്രണം അഴിമതി തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുള്ള ആവശ്യം മുന്‍നിര്‍ത്തിയാണ് യോഗം ചേര്‍ന്നത്. ഓണക്കാലത്തോടനുബന്ധിച്ചുള്ള ചരക്കുനീക്കം ആരംഭിച്ചതിന്റെ ഭാഗമായാണ്  ഈയിടെ ഗതാഗതക്കുരുക്ക്് വര്‍ധന അനുഭവപ്പെടുന്നതെന്ന് ആര്‍ടിഒ യോഗത്തില്‍ അറിയിച്ചു.  മറ്റു യാത്രാവാഹനങ്ങളുടെ സാന്നിധ്യത്തിനു പുറമെ  എക്—സൈസ് ചെക്—പോസ്റ്റിലെ പരിശോധനയും ഗതാഗത കുരുക്കിന് ആക്കം കൂട്ടുന്നുണ്ട്. മൊത്തം മൂന്ന് വെയ്ബ്രിഡ്ജുകളാണ് ചെക് പോസ്റ്റില്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍ രണ്ടെണ്ണമാണ് സ്വകാര്യ ഏജന്‍സിയുടേത്. മറ്റൊന്ന് മോട്ടോര്‍ വാഹനവകുപ്പിന്റേതാണ്. കൂടുതലായി മൂന്നെണ്ണത്തിന്റെ കൂടി ആവശ്യം സര്‍ക്കാരിനെ അറിയിച്ചതായി ആര്‍ടിഒ യോഗത്തില്‍ അറിയിച്ചു.  ആര്‍ടിഒ എന്‍ ശരവണന്‍ ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, പ്രദേശത്തെ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വാര്‍ഡ് പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക