|    May 25 Thu, 2017 5:07 am
FLASH NEWS

സ്വകാര്യ ലോഡ്ജില്‍ നിന്നു കക്കൂസ് മാലിന്യം കിള്ളിയാറിലേക്ക് തള്ളുന്നു

Published : 4th July 2016 | Posted By: SMR

നെടുമങ്ങാട്: സ്വകാര്യ ഫഌറ്റ് ലോഡ്ജില്‍ നിന്നും വ്യാപാര കേന്ദ്രങ്ങളില്‍ നിന്നും കക്കൂസ് മാലിന്യം കിള്ളിയാറിലേക്ക് തള്ളുന്നു. വാളിക്കോട് ജങ്ഷനിലെ സ്വകാര്യ വ്യക്തി നടത്തുന്ന കെട്ടിടത്തില്‍ നിന്നും മാലിന്യം തള്ളുന്നത്. കെട്ടിടത്തിന് മുന്‍വശത്ത് കൂടി ഒഴുകുന്ന ചെറിയ തോട്ടിലേക്ക് മാലിന്യം ഒഴുക്കിയാണ് സമീപത്തെ കിള്ളിയാറിലേക്ക് എത്തിക്കുന്നത്.
12 ഓളം ഫഌറ്റുകളും 15 ഓളം ലോഡ്ജു മുറികളും നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിത്. കെട്ടിടത്തിന്റെ മുന്‍വശത്ത് സ്ലാബ് നിരത്തിയിരിക്കുന്നതിന്റെ അടിഭാഗത്താണ് പ്രത്യേകം പൈപ്പ് സ്ഥാപിച്ച് മാലിന്യം തോട്ടിലൊഴുക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ ടാങ്കില്‍ മാലിന്യം ശേഖരിച്ച് അര്‍ധ രാത്രിയില്‍ പൈപ്പ് വഴി മാലിന്യം തോട്ടിലൊഴുക്കുന്നത്. രാത്രികാലങ്ങളില്‍ തോട്ടിലെയും കിള്ളിയാറിലെയും ജലത്തില്‍ അസഹ്യമായ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മാലിന്യം ഒഴുക്കി വിടുന്ന തരത്തില്‍ പൈപ്പ് കണ്ടെത്തിയത്. ഇതിനെതിരേ നഗരസഭക്കും മറ്റ് ഉന്നതര്‍ക്കും സ്ഥലവാസി പരാതി നല്‍കിയിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day