സ്വകാര്യ ബാറ്ററി നിര്‍മാണ യൂനിറ്റിന് നികുതിയിളവ്; മാണിയെ ചോദ്യം ചെയ്തു
Published : 20th September 2016 | Posted By: SMR
കോട്ടയം: ചിങ്ങവനത്തെ സ്വകാര്യ ബാറ്ററി നിര്‍മാണ യൂനിറ്റിന് നികുതിയിളവ് നല്കി പൊതുഖജനാവിനു 1.66 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസില്‍ മുന്‍ ധനമന്ത്രി കെ എം മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു. കോട്ടയം വിജിലന്‍സ് ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തില്‍ മൂന്നര മണിക്കൂറോളം ചോദ്യം ചെയ്തതായാണ് വിവരം.
കഴിഞ്ഞ 13ന് നാട്ടകം ഗസ്റ്റ്ഹൗസില്‍ ക്ഷണിച്ചുവരുത്തിയായിരുന്നു വിജിലന്‍സ് നടപടി. ചോദ്യം ചെയ്യലിനു മുമ്പായി മാണിക്ക് വിജിലന്‍സ് ചോദ്യാവലി നല്‍കിയിരുന്നു. സംഭവത്തിന്റെ രാഷ്ട്രീയ പ്രാധാന്യം കണക്കിലെടുത്ത് അതീവരഹസ്യമായിട്ടായിരുന്നു അന്വേഷണസംഘത്തിന്റെ നീക്കം.
അതേസമയം, ഇളവ് നല്‍കിയതിലൂടെ സംസ്ഥാന ഖജനാവിന് നഷ്ടം വന്നിട്ടില്ലെന്ന് മാണി മൊഴി നല്കി. നികുതി വകുപ്പ് സെക്രട്ടറിയുടെയും വാണിജ്യ നികുതി കമ്മീഷണറുടെയും ശുപാര്‍ശ പ്രകാരമാണ് ഇളവു നല്‍കിയതെന്നും വാറ്റ് നികുതി ഏര്‍പ്പെടുത്തിയപ്പോള്‍ വന്ന പിശക് തിരുത്തുക മാത്രമാണ് താന്‍ ചെയ്തതെന്നും മാണി പറഞ്ഞു. കോട്ടയം ചിങ്ങവനത്തെ സ്വകാര്യ ബാറ്ററി നിര്‍മാണ കമ്പനിയായ സൂപ്പര്‍ പിഗ്മെന്റ്സിന് 2015-16 ബജറ്റില്‍ അന്നു ധനമന്ത്രിയായിരുന്ന മാണി മുന്‍കാല പ്രാബല്യത്തോടെ നികുതിയിളവ് നല്‍കിയെന്നായിരുന്നു പരാതി. നികുതിയിളവ് നല്‍കിയതുവഴി 1.66 കോടിയുടെ നഷ്ടമുണ്ടായതായി കാണിച്ച് പാലാ കിഴതടിയൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ജോര്‍ജ് സി കാപ്പനാണ് വിജിലന്‍സിന് പരാതി നല്‍കിയത്.
തുടര്‍ന്ന് വിജിലന്‍സ് നടത്തിയ ത്വരിതാന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയതോടെ മാണിയെ ഒന്നാം പ്രതിയാക്കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ബാറ്ററി നിര്‍മാണ യൂനിറ്റ് ഉടമ ബെന്നി എബ്രഹാമാണ് രണ്ടാം പ്രതി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.