|    Aug 20 Sun, 2017 7:50 am
FLASH NEWS

സ്വകാര്യ ബസ് സ്റ്റാന്‍ഡ്: ഷോപ്പിങ് കോംപ്ലക്‌സിന്റെ മേല്‍ക്കൂര നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ചു

Published : 11th August 2017 | Posted By: fsq

 

കാഞ്ഞിരപ്പള്ളി: സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ ഷോപ്പിങ് കോംപ്ലക്‌സിനു മുകളിലെ മേല്‍ക്കൂര നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ചു. ഇതോടെ പദ്ധതിയില്‍ അഴിമതി നടന്നതായുള്ള ആരോപണം ശക്തമായി. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്താണ് മേല്‍ക്കൂര നിര്‍മിച്ചത്.60 വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത കെട്ടിടം മഴക്കാലത്ത് ചോര്‍ന്നൊലിച്ചിരുന്നു. വ്യാപാര സ്ഥാപന ഉടമകളുടെ പരാതിയെ തുടര്‍ന്ന് ചോര്‍ച്ച ഒഴിവാക്കുന്നതിനാണ് മൂന്നു ലക്ഷം രുപ മുടക്കി മേല്‍ക്കൂര പണിയാന്‍ പഞ്ചായത്ത് തീരുമാനിച്ചത്. വര്‍ഷങ്ങളുടെ പഴക്കമുള്ള കെട്ടിടത്തിന്റെ മുകള്‍ ഭാഗത്ത് മഴവെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ ചോര്‍ന്നൊലിക്കുകയാണ്. ഒറ്റ നിലയുള്ള കെട്ടിടത്തില്‍ എട്ട് കടമുറികളാണുള്ളത്. ഷെഡ് നിര്‍മിച്ചിരിക്കുന്ന ഭാഗങ്ങളില്‍ മാത്രം മഴവെള്ളം പതിക്കാത്തതിനാല്‍ പ്രശ്‌നമില്ല. എന്നാ ല്‍ മറ്റു ഭാഗങ്ങളിലെ കടകളില്‍ ഭിത്തിക്കിടയിലൂടെ വെള്ളമിറുങ്ങുകയാണ്. കടയ്ക്കുള്ളിലെ സാധനങ്ങള്‍ മഴ നനഞ്ഞ് നശിക്കുന്നതായി കടക്കാര്‍ പറയുന്നു.ബുക്കുകളും സിഗരറ്റുകളും മറ്റ് ഉല്‍പ്പന്നങ്ങളും മഴ വെള്ളത്തില്‍ നശിക്കാതിരിക്കാന്‍ പ്ലാസ്റ്റിക് ഉപയോഗിച്ച് മൂടിവയ്ക്കുകയാണ് കടക്കാര്‍ ചെയ്യുന്നത്. കുരുമുങ്കല്‍ ജങ്ഷനു സമീപമുള്ള കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് ആല്‍മരം ഭിത്തിയില്‍ അള്ളിപ്പിടിച്ച് വളര്‍ന്നു പന്തലിച്ചു നില്‍ക്കുകയാണ്. ഇതുമൂലം കെട്ടിടത്തില്‍ വിള്ളലുകള്‍ രൂപപ്പെട്ട് അപകടാവസ്ഥയിലാണ്. മൂന്ന് നിലകളുള്ള കെട്ടിടത്തിലെ കടമുറികള്‍ പലതും കാലിയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക