|    Oct 21 Sat, 2017 10:35 am
Home   >  Todays Paper  >  Page 1  >  

സ്വകാര്യ ബസ് സമരം മാറ്റി

Published : 26th August 2016 | Posted By: SMR

തിരുവനന്തപുരം: ഈ മാസം 30നു സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റി. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നടപടിയെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ലോറന്‍സ് ബാബു അറിയിച്ചു.  മുന്നോട്ടുവച്ച രണ്ടു പ്രധാന ആവശ്യങ്ങളില്‍ സപ്ലിമെന്റേഷന്‍ സ്‌കീമിനെ സംബന്ധിച്ച വിഷയം സപ്തംബര്‍ 3നു ഹിയറിങ് നടത്താമെന്ന് മന്ത്രി ഉറപ്പു നല്‍കി. പിശകുമൂലം, പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സ്റ്റേജ് ഗാരേജ് വാഹനങ്ങളുടെ റോഡ് ടാക്‌സിലുണ്ടായ വര്‍ധന മുഖ്യമന്ത്രിയെ കൂടി ഉള്‍പ്പെടുത്തി യോഗം വിളിച്ച് പരിഹരിക്കും. ചര്‍ച്ചയില്‍ ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ പടമാടന്‍, ബസ് ഓപറേറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ടി ജെ രാജു, ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി ജെ സെബാസ്റ്റ്യന്‍, പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് സത്യന്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക