|    Jun 18 Mon, 2018 8:27 pm
FLASH NEWS

സ്വകാര്യ ബസ് സമരം പൂര്‍ണം; യാത്രക്കാര്‍ ദുരിതത്തിലായി

Published : 25th January 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: സ്വകാര്യ ബസുടമകള്‍ ഇന്നലെ നടത്തിയ സൂചനാ പണിമുടക്ക് പൂര്‍ണം. ജില്ലയില്‍ 420ഓളം സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തുന്നത്. മലയോര, തീരദേശ, അതിര്‍ത്തി മേഖലകളിലേക്ക് സ്വകാര്യബസുകള്‍ സര്‍വീസ് നടത്താത്തതിനാല്‍ ജനങ്ങള്‍ ഏറെ ദുരിതത്തിലായി. കെഎസ്ആര്‍ടിസി ബസുകള്‍ പതിവ് പോലെ സര്‍വീസ് നടത്തിയെങ്കിലും ജനങ്ങളുടെ യാത്രാപ്രശ്‌നത്തിന് പരിഹാരമായിരുന്നില്ല. ഇരുചക്രവാഹനങ്ങളും ഓട്ടോ റിക്ഷകളും ടാക്‌സികളും സമാന്തര സര്‍വീസുകള്‍ നടത്തി. കാസര്‍കോട്, കുമ്പള, ഉപ്പള, മഞ്ചേശ്വരം, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍ സ്വകാര്യ ബസ് പണിമുടക്ക് പൂര്‍ണമായിരുന്നു. ബസ് പണിമുടക്കിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ എത്താനായില്ല. ഇതോടെ വിദ്യാലയങ്ങളില്‍ ഹാജര്‍ നില കുറവായിരുന്നു. ബസ് സര്‍വീസ് കുറഞ്ഞതിനാല്‍ സാധാരണക്കാരും പുറത്തിറങ്ങിയില്ല. ടൗണുകള്‍ ഇന്നലെ നിശ്ചലമായ രീതിയിലായിരുന്നു. കെഎസ്ആര്‍ടിസിക്ക് വരുമാനത്തില്‍ വന്‍ വര്‍ധനവുണ്ടായതായി അധികൃതര്‍ അറിയിച്ചു. അന്തര്‍സംസ്ഥാന റൂട്ടിലും കാസര്‍കോട്-ചന്ദ്രഗിരി ദേശസാല്‍കൃത റൂട്ടിലും ബസുകളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു.  മലയോര മേഖലയില്‍ സ്വകാര്യ ബസുകളെ മാത്രം ആശ്രയിക്കുന്ന സ്ഥലങ്ങളില്‍ ജനങ്ങള്‍ സമാന്തര സര്‍വീസുകളെ ആശ്രയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss