|    Jul 17 Tue, 2018 12:06 am
FLASH NEWS

സ്വകാര്യ ബസ് സമരം ജനത്തെ വലച്ചു; യാത്രക്കാര്‍ക്ക് ആശ്വാസവുമായി പോലിസ്

Published : 4th August 2017 | Posted By: fsq

 

ഇരിട്ടി: ഇരിട്ടി-കണ്ണൂര്‍, ഇരിട്ടി-തലശ്ശേരി റൂട്ടുകളില്‍ ഇന്നലെ സ്വകാര്യബസ്സുകള്‍ നടത്തിയ സമരം ജനജീവിതത്തെ ബാധിച്ചു. ബസ് കണ്ടക്ടറെ മട്ടന്നൂര്‍ പോലിസ് മര്‍ദിച്ചെന്നാരോപിച്ചാണ് ബസ്സുടമ സംഘവും സംയുക്ത തൊഴിലാളി യൂനിയനുകളും ചേര്‍ന്ന് പണിമുടക്കിയത്. കെഎസ്ആര്‍ടിസി ബസ്സുകളും പോലിസ് വാഹനവും അവശ്യ യാത്രക്കര്‍ക്ക് ആശ്വാസമായി. ഇരിട്ടി, മട്ടന്നൂര്‍ സ്റ്റാന്റുകളില്‍ നിന്നു കണ്ണൂരിലേക്കും തലശ്ശേരിയിലേക്കും പോലിസ് ബസ്സില്‍ യാത്രക്കാരെ എത്തിച്ചു. ഇരിട്ടി ഡിവൈഎസ്പിയുടെ നിര്‍ദേശാനുസരണമാണ് പോലിസ് വാഹനം പ്രത്യേക സര്‍വീസ് നടത്തിയത്. ഇത് സ്‌കൂള്‍ കുട്ടികള്‍ക്കും തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഏറെ പ്രയോജനപ്പെട്ടു. ഇരിട്ടിയില്‍ നിന്നു പേരാവൂരിലേക്കും മറ്റ് ഗ്രാമീണ മേഖലയിലേക്കുള്ള സര്‍വീസ്സുകളെ പണിമുടക്ക് ബാധിച്ചില്ല. യാത്രക്കാര്‍ കുറവായതിനാല്‍ വ്യാപാരസ്ഥാപനങ്ങളെയും പണിമുടക്ക് സാരമായി ബാധിച്ചു. തലശ്ശേരിയില്‍ നിന്നു ഇരിട്ടിയിലേക്ക് വരികയായിരുന്ന ഹരിശ്രീ ബസ്സിലെ കണ്ടക്്ടറെ ബസ് സ്‌റ്റോപ്പില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് മട്ടന്നൂര്‍ പോലിസ് മര്‍ദിച്ചെന്നാണ് ആരോപണം. റോഡ് മോശമായതിന്റെ പേരില്‍ കൃത്യസമയത്ത് ഓടിയെത്താന്‍ കഴിയാത്തതിന്റെ പേരില്‍ പോലിസ് നടത്തുന്ന തൊഴിലാളി പീഢന നയം തിരുത്തണമെന്നും ബസ്സുടമകളുടെയും തൊഴിലാളികളുടെയും യോഗം ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss