|    Oct 22 Mon, 2018 5:21 pm
FLASH NEWS

സ്വകാര്യ ബസ് ബൈക്ക് യാത്രികനെ ഇടിച്ചുവീഴ്ത്തി

Published : 19th September 2017 | Posted By: fsq

 

കോട്ടയം: നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ അപകടം വിതച്ച് വീണ്ടും സ്വകാര്യ ബസ്. സ്റ്റാന്‍ഡിന് മുന്നില്‍ പാഞ്ഞുവന്ന സ്വകാര്യ ബസ്് ഇരുചക്രവാഹനത്തെ പിന്നില്‍ നിന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു. അപകടത്തില്‍ ഒളശ്ശ കണിയാംപറമ്പില്‍ ജോര്‍ജി മാത്യുവിന് (39) പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ഇരുചക്ര വാഹനം തകര്‍ന്നു. സ്റ്റാന്‍ഡിലേക്ക്് പ്രവേശിച്ച ഗുരുദേവ് എന്ന സ്വകാര്യബസ്സാണ് ബൈക്കിനെ മൂന്നുതവണ പിന്നില്‍ ഇടിപ്പിച്ചതെന്ന് ജോജി പറയുന്നു. ഇടിയില്‍ നിലത്തുവീണ യാത്രക്കാരനെ സ്വകാര്യബസ് ജീവനക്കാര്‍ തിരിഞ്ഞുനോക്കിയില്ലെന്നും പരാതിയുണ്ട്. അപകടം കണ്ടുനിന്നവര്‍ ഓടിക്കൂടി സ്വകാര്യബസ് തടഞ്ഞപ്പോള്‍ ജീവനക്കാര്‍ കയര്‍ത്തു. പോലിസെത്തിയിട്ടും ജോജിയെ ആശുപത്രിയിലേക്കു കൊണ്ടുപോവാന്‍ കൂട്ടാക്കിയില്ല. അമിത വേഗത്തില്‍ വന്ന സ്വകാര്യബസ് തന്നെ ഇടിച്ചുവീഴ്ത്തുകയാണെന്നും ബസ് ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് ജോര്‍ജി പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്്്. അടുത്തിടെയുണ്ടാവുന്ന മൂന്നാമത്തെ അപകടമാണിത്. കഴിഞ്ഞയാഴ്ച അശ്രദ്ധമായി നടന്നുവന്ന വയോധികന്‍ ബസ്സിനടിയില്‍പ്പെട്ടെങ്കിലും അദ്്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. സ്റ്റാന്‍ഡിലേക്കു കയറിവന്ന ബസ്സിനടിയിലേക്ക് ഇയാള്‍ അകപ്പെടുകയായിരുന്നു. ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ട് ബസ് നിര്‍ത്തിയതാണ് ദുരന്തമൊഴിവാക്കിയത്. മൂന്നാഴ്ച മുമ്പ് വയോധിക രണ്ടുബസ്സുകള്‍ക്കിടയില്‍പ്പെട്ട് ഞെരിഞ്ഞമര്‍ന്ന് മരിച്ചതിന്റെ ഞെട്ടല്‍ വിട്ടുമാറുംമുമ്പാണ് വീണ്ടും അപകടമുണ്ടായിരിക്കുന്നത്. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന നാഗമ്പടം റെയില്‍വേ മേല്‍പ്പാലത്തിലും അപകടക്കെണിയായി മാറിയിരിക്കുകയാണ്. അടുത്തടുത്തായി രണ്ടുജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. 28 കോടി മുടക്കി പഴയ പാലത്തിന്റെ അതേ മാതൃകയിലാണ് പുതിയ മേല്‍പ്പാലം നിര്‍മിക്കുന്നത്. എന്നാല്‍, മേല്‍പ്പാലത്തിന്റെ പണി അനിശ്ചിതമായി നീളുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നതുമാണ് അപകടം വര്‍ധിക്കാന്‍ കാരണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss