|    Aug 17 Fri, 2018 12:49 am

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 27 പേര്‍ക്ക് പരിക്ക്

Published : 19th August 2016 | Posted By: SMR

കല്‍പ്പറ്റ: മടക്കിമലയില്‍ സ്വകാര്യബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് 27 പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റുള്ളവര്‍ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സയിലാണ്.
ബുധനാഴ്ച രാത്രി 11ഓടെയാണ് സംഭവം. കല്‍പ്പറ്റ-മാനന്തവാടി റോഡില്‍ മടക്കിമലയില്‍ വച്ച് ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് സ്വദേശികളായ അഭിഷേക്, റബീഷ് എന്നിവരാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. നിയന്ത്രണംവിട്ട ബസ് റോഡിലെ വൈദ്യുതി പോസ്റ്റ് തകര്‍ത്ത് റോഡിനു കുറുകെയാണ് മറിഞ്ഞത്.
കോഴിക്കോട് നിന്നും 8.30ന് ബാംഗളൂരുവിലേക്ക് പുറപ്പെട്ട കല്‍പ്പക ബസ്സാണ് അപകടത്തില്‍പ്പെട്ടത്. വൈത്തിരിയില്‍ വച്ച് ബസ്സിന് ചില യന്ത്രത്തകരാറുകള്‍ ഉണ്ടായിരുന്നു. നാട്ടുകാരും പോലിസും ഫയര്‍ഫോഴ്‌സും ദ്രുതഗതിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. അപകടത്തെ തുടര്‍ന്ന് റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ക്രെയിന്‍ കൊണ്ടുവന്ന് ബസ് ഉയര്‍ത്തിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. പരിക്കേറ്റവര്‍: ചന്ദ്രിക പച്ചിലക്കാട് (58), ഫറോഖ് സ്വദേശികളായ സെയ്ദ (52), ബസന്‍ (62), കോഴിക്കോട് സ്വദേശികളായ റാഷിഖ്, അഭിഷേക്, അബിന്‍ (24), ജോസഫ് (62), മുഹമ്മദലി, അശ്വിന്‍, ജ്യോതിഷ് കുമാര്‍, കൃഷ്ണന്‍, ഷൈജല്‍, ഹാസിദ്, സലീം, അംഗിത, അനുഷ, അസന്‍രാജ്, അപര്‍ണ, വേണു, ഷാഹിന, മീര, മുഹമ്മദ് ഇജാസ്, അഞ്ജലി, ജീന, റബാബലി ആസാദ്, ഷബാബ്, ഷഹാന ചെന്നലോട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss