|    Oct 17 Wed, 2018 2:55 pm
FLASH NEWS

സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്താനിരുന്ന സമരം മാറ്റിവച്ചു

Published : 11th September 2017 | Posted By: fsq

 

ബദിയടുക്ക: ചെര്‍ക്കള-കല്ലടുക്ക റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് തൊഴിലാളികള്‍ സര്‍വീസ് നിര്‍ത്തി വച്ച് ഇന്ന് മുതല്‍ നടത്താനിരുന്ന സമരം താല്‍ക്കാലികമായി മാറ്റി വച്ചതായി പ്രൈഡ് ബസ് വര്‍ക്കഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികളായ ഹാരിസ്, അഷ്‌റഫ്, ഉദയന്‍ എന്നിവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് അധികൃതരും കരാറുകാരനും ബസ് തൊഴിലാളികളുമായി ചര്‍ച്ച നടത്തുകയും പത്ത് ദിവസത്തിനകം റോഡിലെ കുഴികള്‍ അടച്ച് ഗതാഗത യോഗ്യമാക്കിതരാമെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ കുഴികളടച്ച് ടാറിങ് നടത്തണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് മഴ മാറിയ ഉടനെ ടാറിങ് നടത്താമെന്നും താല്‍കാലികമായി റോഡിലെ കുഴികള്‍ അടച്ച് ഗതാഗത യോഗ്യമാക്കാമെന്ന അധികൃതര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അനിശ്ചിതകാല സമരത്തില്‍ നിന്നും പിന്‍മാറിയതെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. അതേ സമയം ആദ്യ ഘട്ടമെന്ന നിലയില്‍ ചെര്‍ക്കള മുതല്‍ ബദിയടുക്ക വരെയുള്ള റോഡിലെ കുഴികള്‍ അടക്കുന്നതിന് വേണ്ടി 25 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് വേണ്ടി കരാര്‍ നല്‍കിയിട്ടുണ്ടെന്നും പ്രരംഭ പ്രവര്‍ത്തനം തുടങ്ങിയതായും പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനീയര്‍ സുര്‍ജിത് പറഞ്ഞു. എന്നാല്‍ ഏറ്റവും കുടുതല്‍ യാത്ര ക്ലേശമനുഭവിക്കുന്ന ബദിയടുക്ക, കരിമ്പില, പള്ളത്തടുക്ക, പര്‍ത്തിക്കാര്‍, ഗോളിത്തടി, പെര്‍ളക്ക് സമീപം മര്‍ത്ത്യ, നെല്‍ക്ക, അഡ്ക്കസ്ഥല മുതല്‍ കര്‍ണാടക അതിര്‍ത്തിയിലെ സാറാടുക്ക ചെക്ക് പോസ്റ്റ് വരെയുള്ള റോഡില്‍ പാതാള കുഴികളാണ്. ഇവിടുത്തെ കുഴികള്‍ നികത്താന്‍ ഫണ്ട് നീക്കി വെക്കാത്തത് വ്യാപക പ്രതിഷേധത്തിന് വഴി വച്ചിട്ടുണ്ട്. ചെര്‍ക്കള മുതല്‍ ബദിയടുക്ക വരെയുള്ള റോഡിലെ കുഴികള്‍ മാത്രം അടച്ചുവെന്ന് വരുത്തി തീര്‍ക്കുന്ന പൊതുമരാമത്ത് അധികൃതരും സ്ഥലം എംഎല്‍എമാരും മറ്റു സ്ഥലങ്ങളിലെ പാതാള കുഴികള്‍ അടച്ച് താല്‍കാലികമായെങ്കിലും യാത്രാ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss