|    Mar 28 Tue, 2017 8:00 am

സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് 13 പേര്‍ക്കു പരിക്ക്

Published : 1st August 2016 | Posted By: SMR

പാലക്കാട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് ലീഫ് പൊട്ടി റോഡിന് കുറുകെ മറിഞ്ഞ് 13ഓളം പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെ പാലക്കാട് നഗരത്തില്‍ നിന്നും പത്ത്  കിലോമീറ്റര്‍ അകലെ കണ്ണന്നൂരില്‍ കണ്ണാടി-കുടുങ്കോട് റോഡില്‍ പാത്തിക്കല്‍ റോഡിലാണ് അപകടം നടന്നത്.
കുത്തനൂര്‍ സ്വദേശി അനില്‍കുമാര്‍ (42), കണ്ണനൂര്‍ സ്വദേശിനി ഷൈലജ എന്നിവരാണ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. തോലന്നൂര്‍-പാലക്കാട് റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
പാത്തിക്കലില്‍ നിന്നും തിരിഞ്ഞ് കണ്ണനൂരില്‍ എത്തിയപ്പോഴാണ് ലീഫ് പൊട്ടി ബസ് മറിഞ്ഞത്. ഞായറാഴ്ചയായതിനാല്‍ ബസ്സില്‍ തിരക്ക് പൊതുവെ കുറവായിരുന്നു.  നാട്ടുകാരുടെ സഹായത്തോടെ പോലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ട്രാഫിക് പോലിസ് കേസെടുത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day