|    Sep 24 Sun, 2017 8:55 am

സ്വകാര്യ ബസ് തടഞ്ഞ് ഡ്രൈവറേയും ക്ലീനറേയും വെട്ടി പരിക്കേല്‍പ്പിച്ചു

Published : 15th July 2017 | Posted By: fsq

 

മണ്ണഞ്ചേരി: മാരകായുധങ്ങളുമായെത്തിയ എട്ടംഗസംഘം സ്വകാര്യബസ് തടഞ്ഞു നിര്‍ത്തി െ്രെഡവറേയും ക്ലീനറേയും വെട്ടിപരിക്കേല്‍പ്പിച്ചു. മണ്ണഞ്ചേരി-ആലപ്പുഴ-റെയില്‍വേസ്‌റ്റേഷന്‍ റൂട്ടില്‍സര്‍വീസ് നടത്തുന്ന റൈസാം ബസിന്റെ െ്രെഡവറും ഉടമയുമായ റൈസാം(25) ക്ലീനര്‍ സുധീര്‍(45)എന്നിവര്‍ക്കാണ്പരിക്കേറ്റത്. ഇരുവരേയുംവണ്ടാനം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട്  ആറോടെയാണ് സംഭവം. മണ്ണഞ്ചേരിയില്‍ നിന്നും റെയില്‍വേസ്‌റ്റേഷനിലേക്കുളള യാത്രക്കിടെ കോമളപുരത്തെത്തിയപ്പോള്‍ ഒരു സംഘം ബസ് തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ കണ്ടക്ടര്‍ ചോദ്യം ചെയ്തതാണ്  അക്രമണത്തിന് കാരമെന്ന് ബസ് ജീവനക്കാര്‍ ആലപ്പുഴ നോര്‍ത്ത് പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കുറ്റവാളികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്തില്ലെങ്കില്‍ തിങ്കളാഴ്ച സ്വകാര്യ ബസുകള്‍ നിരത്തിലിറക്കില്ലെന്ന് എസ്ഡിടിയു ആലപ്പുഴ മേഖലാ കമ്മിറ്റി പ്രസിഡന്റ് ഷാജി പൂവത്തില്‍, സെക്രട്ടറി സനല്‍ എന്നിവര്‍  മുന്നറിയിപ്പു നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക