|    May 30 Tue, 2017 1:13 pm
FLASH NEWS

സ്വകാര്യ ബസ്സുടമകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു

Published : 20th August 2016 | Posted By: SMR

കോഴിക്കോട്: നികുതിവര്‍ധനവില്‍ പ്രതിഷേധിച്ച് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെ സംസ്ഥാന ഭാരവാഹികളുടെ യോഗം. ബസ് യാത്രക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും നികുതി വര്‍ധിപ്പിക്കുവാനുള്ള തീരുമാനം സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ക്കുമെന്നും പൊതുഗതാഗത സംവിധാനം സംസ്ഥാനത്ത് ഇല്ലാതാവുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുമെന്നും യോഗം മുന്നറിയിപ്പു നല്‍കി. യോഗത്തില്‍ ടി ഗോപിനാഥന്‍ (ജന. സെക്രട്ടറി), പി കെ മൂസ (പ്രസിഡന്റ്), സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day