|    Apr 24 Tue, 2018 4:57 am
FLASH NEWS

സ്വകാര്യ ബസ്സുകള്‍ റൂട്ട് മാറ്റി സര്‍വീസ് നടത്തുന്നു : യാത്രക്കാര്‍ ദുരിതത്തില്‍

Published : 12th September 2017 | Posted By: fsq

 

ഒലവക്കോട്. നഗരത്തിലേക്ക് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ റൂട്ട് തെറ്റിക്കുന്നത്  യാത്രക്കാരെ ദുരിതത്തിലാക്കുന്നു. മലമ്പുഴ, കൊട്ടേക്കാട് റൂട്ടിലോടുന്ന ബസ്സുകളാണ്  അനുവദിച്ചിട്ടുള്ള റൂട്ടില്‍ നിന്നും വഴിമാറി സര്‍വ്വീസ് നടത്തുന്നത്. മലമ്പുഴ ബസുകള്‍ക്ക് പറക്കുന്നം – ചുണ്ണാമ്പുതുറ വഴിയാണ് സര്‍വ്വീസ് നടത്തേണ്ടതെന്നിരിക്കെ ചില ബസുകള്‍ ബിഒസി റോഡ് വഴി ചുണ്ണാമ്പുത്തറ പാലത്തിനടിയിലൂടെയാണ് പാലക്കാട് നഗരത്തിലേക്ക് പ്രവേശിക്കുന്നത്. എന്നാല്‍ കൊട്ടേക്കാട് നിന്നും വരുന്ന ബസുകള്‍ കൊപ്പം ജംങ്്്ഷനില്‍ നിന്നും താരേക്കാട് വഴി ഹെഡ് പോസ്റ്റ് ഓഫീസ് റോഡിലേക്ക് പ്രവേശിക്കണമെന്നിരിക്കെ ചില ബസുകള്‍ കൊപ്പത്ത് നിന്നും നേരെ എച്ച്പിഒ റോഡിലേക്ക് പ്രവേശിക്കുകയാണ്. ഇത് താരക്കാടിറങ്ങേണ്ട പലര്‍ക്കും ദുരിതം തീര്‍ത്തു വരുന്നു.ഇതിനു പുറമെ മുനിസിപ്പില്‍ ബസ്റ്റാന്റില്‍ നിന്ന് പുറപ്പെടുന്ന ചെര്‍പ്പുളശ്ശേരി ബസുകള്‍ ചില സമയങ്ങളില്‍ ചുണ്ണാമ്പുത്തറ വഴിയും സര്‍വ്വീസ് നടത്തുന്നുണ്ട്. ഇതിനു പുറമെ വൈകുന്നേരം ഏഴ്്്  മണി കഴിഞ്ഞാല്‍ ഭൂരിഭാഗം ബസുകളുടെയും റൂട്ട് തെറ്റിയ നിലയിലാണ്. കൊട്ടേക്കാട് ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ പുത്തൂര്‍ ബൈപാസ് വഴി വന്ന്്് താരേക്കാടിനു സമീപത്തുള്ള പെട്രോള്‍ പമ്പില്‍ യാത്ര അവസാനിപ്പിക്കലാണ്. കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന കെഎസ്്്ആര്‍ടിസി ബസുകള്‍ക്ക് ശേഖരീപുരം മണലി ബൈപാസ് വഴി സര്‍വ്വീസ് നടത്തേണ്ടതാണ്.എന്നാല്‍ മിക്ക കെ എസ്്് ആര്‍ ടി സി ബസുകളും അയ്യപ്പുരം താരേക്കാട് വഴിയാണ് വരുന്നത്. വൈകുന്നേരം ഏഴ്്് മണി കഴിഞ്ഞാല്‍ ചില ബസുകള്‍ താരേക്കാട് നിന്ന് പട്ടിക്കര മേല്‍പാലത്തിലൂടെയാണ്  ടിബി റോഡ് വഴി കെഎസ്ആര്‍ടിസി സ്റ്റാന്റിലെത്തുന്നത്. സ്റ്റേഡിയം സ്റ്റാന്റ് ഭാഗത്തേക്ക്്്  പോവേണ്ട യാത്രക്കാര്‍ക്ക് ഇതിനാല്‍ അധികച്ചിലവും ഉണ്ടാവുന്നു.  മുനിസിപ്പില്‍ സ്റ്റാന്റില്‍ യാത്ര അവസാനിപ്പിക്കേണ്ട മിക്ക ബസുകളും പട്ടിക്കര മേല്‍ പാലത്തിലൂടെ  ബിഒസി റോഡില്‍ യാത്രക്കാരെ ഇറക്കി വിടുന്നതായും പരാതിയുണ്ട്. ചില ബസുകള്‍ സ്റ്റാന്റില്‍ കയറാതെ സ്റ്റാന്റിനു മുന്നിലെ പമ്പില്‍ യാത്രക്കാരെ ഇറക്കി വിടുന്നതും പതിവാണ്. നഗരത്തില്‍ ഇത്തരത്തില്‍ അനുവദിച്ചിട്ടുള്ള റൂട്ടിലൂടെ സര്‍വ്വീസ് നടത്താതെ അനധികൃത സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ പോലീസും ഗതാഗത വകുപ്പും നിഷ്‌ക്രിയമാവുകയാണെന്നാണ് യാത്രക്കാരുടെ പരാതി.ഇത്തരത്തില്‍ നിയമലംഘനം നടത്തുന്ന ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിനാല്‍   യാത്രക്കാര്‍ക്ക്്് ലക്ഷ്യസ്ഥാനത്തെത്താന്‍ ഓട്ടോ ചാര്‍ജ്ജ് വരെ നല്‍കേണ്ട സ്ഥിതിയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss